എന്റെ പേജിൽ അത്തരമൊരു പോസ്റ്റ് ഞാൻ കണ്ടിട്ടില്ല… ഈ സ്ക്രീൻ ഷോട്ട് ആരോ മനഃപൂർവം ഉണ്ടാക്കി പ്രചരിപ്പിക്കുന്നു; സൗബിനെ ചീത്തവിളിക്കുന്ന സ്ക്രീന്‍ ഷോട്ട്; മറുപടിയുമായി ഒമര്‍ ലുലു

നടന് സൗബിന് ഷാഹിറിനെ ചീത്ത പറയുന്ന രീതിയില്‍ തന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഫെയ്സ്ബുക് സ്ക്രീന്‍ഷോട്ട് വ്യാജമെന്ന് സംവിധായകന് ഒമര്‍ ലുലു. തന്റെ അറിവില്‍ ഫെയ്സ്ബുക് പേജില്‍ അത്തരമൊരു പോസ്റ്റ് വന്നിട്ടില്ല. ചില സുഹൃത്തുക്കള്‍ അയച്ചു തന്നപ്പോഴാണ് ഇത്തരമൊരു പോസ്റ്റിന്റെ കാര്യം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒമർ ലുലുവിന്റെ വാക്കുകൾ
‘‘ഇന്നലെ മുതൽ ചില സുഹൃത്തുക്കൾ ഒരു സ്ക്രീൻ ഷോട്ട് അയച്ചു തന്ന് എന്താണ് ഇതിനു പിന്നിലെ വാസ്തവമെന്ന ചോദിക്കുന്നുണ്ട്. അപ്പോഴാണ് സിനിമാതാരം സൗബിൻ ഷാഹിറിനെ ചീത്ത വിളിച്ചുകൊണ്ടുള്ള ആ പോസ്റ്റിനെക്കുറിച്ച് ഞാൻ അറിയുന്നത്. എന്റെ ഫെയ്സ്ബുക് പേജ് മാനേജ് ചെയ്യുന്നത് നാലുപേരാണ്. അവർ ആരെങ്കിലും അത്തരമൊരു പോസ്റ്റ് ഇട്ടോ എന്ന് എനിക്ക് അറിയില്ല. എന്റെ പേജിൽ അത്തരമൊരു പോസ്റ്റ് ഞാൻ കണ്ടിട്ടില്ല. ഈ സ്ക്രീൻ ഷോട്ട് ആരോ മനഃപൂർവം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് എന്നാണ് എനിക്ക് പറയാനുള്ളത്.’’
ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്റെ പുതിയ പ്രോജക്ട്. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റേതാണ് തിരക്കഥ. അബു സലിം, റിയാസ് ഖാന്, ബാബുരാജ് തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...