Connect with us

സിനിമയിലൊക്കെ കേള്‍ക്കുന്നത് പോലെ ‘എടാ റാസ്‌കല്‍’ എന്നായിരുന്നു അദ്ദേഹം വിളിച്ചത്..തിലകനെ കുറിച്ച് കൊച്ചുമകന്‍ അഭിമന്യു ഷമ്മി തിലകന്‍

Malayalam

തിലകനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അദ്ദേഹത്തിന്റെ കൊച്ചുമകന്‍ അഭിമന്യു ഷമ്മി തിലകന്‍. ആദ്യത്തെ കൊച്ചു മോനായതിനാല്‍ അച്ഛച്ചന് ഏറ്റവും ഇഷ്ടവും തന്നോടായിരുന്നു അച്ഛച്ഛന്റെ അച്ഛന്റെ പേര് കേശവന്‍ എന്നായതിനാല്‍ കേശു എന്നാണ് തന്നെ വീട്ടില്‍ വിളിക്കുന്നതെന്നും അഭിമന്യു പറയുന്നു.

കുട്ടിക്കാലത്ത് അച്ഛച്ചന്റെ ഫ്ളാറ്റിലിരുന്ന് എന്തെങ്കിലും കുസൃതി കാണിക്കുമ്പോള്‍ ‘എടാ റാസ്‌കല്‍’ എന്ന് അദ്ദേഹം വിളിക്കുമായിരുന്നു. സിനിമയിലൊക്കെ കേള്‍ക്കുന്നത് പോലെയുള്ള ശൈലിയില്‍ ആയിരുന്നു ആ വിളിയെന്നും അഭിമന്യു വനിത ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

അച്ഛച്ചന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ളത് കിലുക്കം സിനിമയിലെയാണ്. പിന്നെ ഉസ്താദ് ഹോട്ടല്‍, മൂക്കില്ലാ രാജ്യത്ത്, ഗോഡ് ഫാദര്‍ എന്നീ സിനിമകളിലെയും കഥാപാത്രങ്ങള്‍ ഇഷ്ടമാണെന്നും അഭിമന്യു പറഞ്ഞു. അതേസമയം, സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും അച്ഛന് സമ്മതമാണെന്നും അമ്മയ്ക്ക് പേടിയാണെന്നും അഭിമന്യു പറയുന്നു.

സ്വന്തമായൊരു ജോലിയൊക്കെ കണ്ടെത്തി ജീവിതം സുരക്ഷിതമാക്കിയതിന് ശേഷം സിനിമയില്‍ ശ്രമിച്ചാല്‍ മതിയെന്നാണ് അമ്മയുടെ അഭിപ്രായം. അച്ഛന്‍ നേരെ തിരിച്ചാണ്. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അഭിനയിക്ക് എന്നാണ് അച്ഛന്‍ എന്നും അഭിമന്യു വ്യക്തമാക്കി. അഭിമന്യുവിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഷമ്മി തിലകന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending