റിലീസായ ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കമല്ഹസന് ചിത്രം വിക്രം. ഇപ്പോഴിതാ ലോകേഷ് കനകരാജ് ചിത്രം വിക്രത്തെ ആവോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു.
സംവിധായകന് ലോകേഷിനെയും താരങ്ങളായ കമലഹാസനെയും വിജയ് സേതുപതിയെയും ഫഹദ് ഫാസിലിനെയും സംഗീത സംവിധായകന് അനിരുദ്ധിനെയും പ്രശംസിച്ചുകൊണ്ട് മഹേഷ് ബാബു പങ്കുവച്ച ട്വീറ്റ് ഏറെ ശ്രദ്ധനേടുകയാണ്.
ബ്ളോക്ക്ബസ്റ്റര് സിനിമയെന്നും ന്യൂ ഏജ് കള്‍ട്ട് ക്ളാസിക്കാണെന്നുമാണ് വിക്രത്തെ മഹേഷ് ബാബു വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ സൃഷ്ടിയെക്കുറിച്ച് സംവിധായകനായ ലോകേഷിനോട് ചോദിച്ചറിയണമെന്നും താരം പറഞ്ഞു. തിളക്കമാര്‍ന്ന പ്രകടനമാണ് വിജയ് സേതുപതിയും ഫഹദ് ഫാസിലും കാഴ്ചവച്ചത്.
ഇതിലും മികച്ച രീതിയില്‍ അഭിനയിക്കാന്‍ സാധിക്കില്ല. അനിരുദ്ധിന്റെ എക്കാലത്തെയും മികച്ച സംഗീതമായിരുന്നു വിക്രമിലേത്. ഏറെക്കാലത്തേയ്ക്ക് ചിത്രത്തിലെ പാട്ടുകള്‍ തന്റെ പ്ളേലിസ്റ്റില്‍ ഉണ്ടാവും. ഇതായിരുന്നു താരത്തിന്റെ വാക്കുകള്‍.
മഹേഷ് ബാബു കമലഹാസനെക്കുറിച്ച് പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധനേടുകയാണ്. ഇതിഹാസതാരമായ കമലഹാസന്റെ അഭിനയത്തെക്കുറിച്ച് പറയാന്‍ താന്‍ യോഗ്യനല്ലെന്നും അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്നുമാണ് താരം കുറിച്ചത്. തനിക്ക് ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും സിനിമയെ സൂചിപ്പിച്ചുകൊണ്ട് മഹേഷ് ബാബു പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...