Connect with us

ഇളയരാജ സംഗീതം നല്‍കിയ ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങി

News

ഇളയരാജ സംഗീതം നല്‍കിയ ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങി

ഇളയരാജ സംഗീതം നല്‍കിയ ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങി

ഇളയരാജയുടെ സംഗീതത്തെ സ്‌നേഹിക്കാത്ത പ്രേക്ഷകരുണ്ടാകില്ല. ഇപ്പോഴിതാ കാന്‍സ് ചലച്ചിത്ര മേളയടക്കം നിരവധി ഫെസ്റ്റിവല്‍ പുരസ്‌ക്കാരങ്ങള്‍ നേടിയ ‘എ ബ്യൂട്ടിഫുള്‍ ബ്രേക്കപ്പ് എന്ന ചിത്രത്തില്‍ ഇളയരാജ സംഗീതം നല്‍കിയ ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.

ഇളയരാജ സംഗീതം നല്‍കുന്ന 1422-ാ മത് ചിത്രമാണിത്. ഹോളിവുഡ് താരങ്ങളായ ക്രിഷും മെറ്റില്‍ഡയും, എമിലി മാക്കിസ് റൂബി എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ഹൊറര്‍ മിസ്റ്ററി ചിത്രം സംവിധാനം ചെയ്യുന്നത് അജിത്ത് വാസന്‍ ഉഗ്ഗിനയാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് അടക്കം അഞ്ച് ഭാഷകളില്‍ എത്തുന്ന ചിത്രം എ.കെ പ്രൊഡക്ഷസ്, 5 നേച്ചേഴ്‌സ് മൂവീസ് ഇന്റര്‍നേഷണല്‍ എന്നീ ബാനറില്‍ ലണ്ടന്‍ പശ്ചാത്തലത്തില്‍ ആണ് നിര്‍മ്മാണം. കെ.ആര്‍ ഗുണശേഖര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പി.ആര്‍.ഒ: പി.ശിവപ്രസാദ്‌.

More in News

Trending

Recent

To Top