News
സംവിധായകൻ കമലിന്റെ സഹോദരൻ അന്തരിച്ചു
സംവിധായകൻ കമലിന്റെ സഹോദരൻ അന്തരിച്ചു
Published on
സംവിധായകൻ കമലിന്റെ സഹോദരൻ എറിയാട് കണ്ടകത്ത് അബ്ദുൾ നാസർ അന്തരിച്ചു. കുസാറ്റിലെ റിട്ട ഡെപ്യൂട്ടി രജിസ്ട്രാറാണ്. ആലുവയിലായിരുന്നു താമസം. ഭാര്യ -നദീറ. മകൻ- ദിലാഷ്. കമലിനെക്കൂടാതെ ഷാനവാസ് എന്നൊരു സഹോദരൻ കൂടിയുണ്ട്.
അമ്മാവൻ യൂസുഫ് പടിയത്തും നടൻ ബഹദൂറുമാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശനത്തിനു കമലിന് അവസരമൊരുക്കിയത്. ത്രാസം എന്ന ചലച്ചിത്രത്തിനു കഥയെഴുതി കമൽ ചലച്ചിത്രരംഗത്തു പ്രവർത്തനം ആരംഭിച്ചു
1986 ജൂൺ 19-ന് പുറത്തിറങ്ങിയ മിഴിനീർ പൂക്കളാണ് ആദ്യമായി സംവിധാനം നിർവഹിച്ചു. 42 സിനിമകൾ കമൽ സംവിധാനം ചെയ്തു. മലയാളം കൂടാതെ തമിഴിലും, ഹിന്ദിയിലും കമൽ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകനു പുറമേ അദ്ദേഹം മാക്ടയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു
മലയാളത്തിലെ പല പ്രമുഖരായ നടീനടന്മാർക്കും ഒരു നാഴികക്കല്ലായിരുന്നു കമലിന്റെ സിനിമകൾ.
Continue Reading
You may also like...
