Connect with us

ഭക്തർക്ക് പ്രവേശനമില്ലാത്ത ശ്രീകോവിലിനുള്ളിൽ കയറി ഇളയരാജ, തിരച്ചിറക്കി ക്ഷേത്ര ഭാരവാഹികൾ

Tamil

ഭക്തർക്ക് പ്രവേശനമില്ലാത്ത ശ്രീകോവിലിനുള്ളിൽ കയറി ഇളയരാജ, തിരച്ചിറക്കി ക്ഷേത്ര ഭാരവാഹികൾ

ഭക്തർക്ക് പ്രവേശനമില്ലാത്ത ശ്രീകോവിലിനുള്ളിൽ കയറി ഇളയരാജ, തിരച്ചിറക്കി ക്ഷേത്ര ഭാരവാഹികൾ

ഇളയരാജ എന്ന സംഗീതജ്ഞന്റെ ഈണത്തിന് ആരാധകരല്ലാത്തവർ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതം ധാരാളം സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. കൂടുതലും ഇളയരാജയുടെ തമിഴ് ഗാനങ്ങൾ ആണ് നമുക്ക് പരിചിതമെങ്കിലും മലയാളം, തെലുങ്ക്, ഹിന്ദി, മറാഠി എന്നീ ഭാഷകളിലെ ചിത്രങ്ങൾക്കു വേണ്ടിയും ഇളയരാജ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

ലോകമെമ്പാടും ആരാധകരുള്ള ഇളയരാജ പലപ്പോഴും വിവാദ പരാമർശങ്ങളിലൂടെയും പ്രവർത്തികളിലൂടെയും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റേതായി പുറത്തെത്തുന്ന വാർത്തയാണ് സോഷ്യല് മീഡിയ ലോകത്തെ ചർച്ചാ വിഷയം. ഭക്തർക്ക് പ്രവേശനമില്ലാത്ത ശ്രീകോവിലിനുള്ളിൽ ഇളയരാജ കയറിയെന്നാണ് പ്രചരിക്കുന്നത്.

തമിഴ്നാട്ടിലെ പുരതനമായ ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിലാണ് സംഭവം. ഉടൻ തന്നെ സം​ഗീത സംവിധായകനെ ക്ഷേത്ര ഭാരവാഹികൾ തിരച്ചിറക്കി. ക്ഷേത്ര ആചാര പ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാൻ അനുവാദമില്ല. അതിനാലാണ് ഇളയരാജയെ ക്ഷേത്ര ഭാരവാഹികൾ തിരിച്ചിറക്കിയത്.

ഇളയരാജ പ്രാർത്ഥിക്കാനായി അർത്ഥ മണ്ഡപത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോഴാണ് ക്ഷേത്ര അധികൃതരും ഭക്തരും തടഞ്ഞത്. തുടർന്ന് ശ്രീകോവിലിന് പുറത്ത് നിന്ന് പ്രാർഥന നടത്തിയ ഇളയരാജയെ പൂജാരികൾ ഹാരമണിയിച്ച് ആദരിച്ചു. ശേഷം പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് പോകുന്നുവെന്ന തരത്തിലുള്ള വീഡിയോയാണ് സോഷ്യൽമീ‍ഡിയയിൽ വൈറലായിരിക്കുന്നത്.

More in Tamil

Trending