Connect with us

ഷാരൂഖ് ഖാന്റെ ജവാന്‍ ഒടിടിയ്ക്ക് വിറ്റു പോയത് 120 കോടി രൂപയ്ക്ക് ; പ്രതീക്ഷയോടെ ആരാധകര്‍

News

ഷാരൂഖ് ഖാന്റെ ജവാന്‍ ഒടിടിയ്ക്ക് വിറ്റു പോയത് 120 കോടി രൂപയ്ക്ക് ; പ്രതീക്ഷയോടെ ആരാധകര്‍

ഷാരൂഖ് ഖാന്റെ ജവാന്‍ ഒടിടിയ്ക്ക് വിറ്റു പോയത് 120 കോടി രൂപയ്ക്ക് ; പ്രതീക്ഷയോടെ ആരാധകര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. താരത്തിന്റെ പുതിയ ചിത്രമാണ് ജവാന്‍. തമിഴ് സംവിധായകന്‍ ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വിറ്റു പോയി എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വിറ്റു പോയത്. 120 കോടി രൂപക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വിറ്റു പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫഌക്‌സാണ് ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയത്. അതേസമയം നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. നയന്‍താരയ്‌ക്കൊപ്പം നടി പ്രിയാ മണിയും പ്രധാന വേഷം ചെയ്യുന്നു.

യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും. ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അറ്റ്‌ലിയുടെ മെരസല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്. അടുത്ത വര്‍ഷം ജൂണ്‍ 2ന് ചിത്രം തിയറ്ററുകളിലെത്തും.

More in News

Trending

Recent

To Top