News
തനിക്ക് ഒരു മകളുണ്ടായിരുന്നെങ്കില്‍ കങ്കണയെപ്പോലെയാകുമായിരുന്നു; നടി രേഖയുടെ വാക്കുകള്‍ പങ്കുവെച്ച് കങ്കണ റണാവത്ത്
തനിക്ക് ഒരു മകളുണ്ടായിരുന്നെങ്കില്‍ കങ്കണയെപ്പോലെയാകുമായിരുന്നു; നടി രേഖയുടെ വാക്കുകള്‍ പങ്കുവെച്ച് കങ്കണ റണാവത്ത്
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ബോളിവുഡ താരസുന്ദരി രേഖയുടെ വാക്കുകള്‍ പങ്കുവച്ചുകൊണ്ടുള്ള നടി കങ്കണ റണാവത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തനിക്ക് ഒരു മകളുണ്ടായിരുന്നെങ്കില്‍ കങ്കണയെപ്പോലെയാകുമായിരുന്നുവെന്ന് രേഖ പറഞ്ഞത് കങ്കണയുടെ ഫാന്‍ പേജ് ആണ് പങ്കുവച്ചത്. ഇത് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ആക്കുകയും ചെയ്തിട്ടുണ്ട്.
2019ലെ മറാത്തി താര പരിപാടിയില്‍ വച്ചാണ് രേഖ കങ്കണയെ മകള്‍ എന്ന് വിളിച്ചിരുന്നത്. താരം സമ്മാനിച്ച കറുത്ത സ്വര്‍ണ്ണ നിറത്തിലുള്ള സാരിയാണ് അന്ന് കങ്കണ ധരിച്ചിരുന്നത്. ചടങ്ങില്‍ കങ്കണ രേഖയ്ക്ക് ഒരു പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചിരുന്നു.
കങ്കണയെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് എനിക്കൊരു മകളുണ്ടായിരുന്നെങ്കില്‍ അവള്‍ കങ്കണയെപ്പോലെയാകുമായിരുന്നുവെന്നും രേഖ പറഞ്ഞു. ജീവിതത്തിലെ റാണി ലക്ഷ്മി ഭായ് ആണ് കങ്കണ എന്നാണ് രേഖ താരത്തെ പ്രശംസിച്ചുകൊണ്ട് പറഞ്ഞത്.
എന്നാല്‍ ഇതടയമായല്ല രേഖയും കങ്കണയും തമ്മിലുള്ള സ്‌നേഹബന്ധം പുറത്തറിയിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ രേഖയുടെ ജന്മദിനത്തില്‍, കങ്കണ തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ ആശംസകള്‍ നേര്‍ന്ന് ഒരു ചിത്രം പങ്കിട്ടിരുന്നു.
‘എന്റെ ദൈവമാതാവ്, കൃപയുടെയും ചാരുതയുടെയും സൗന്ദര്യത്തിന്റെയും പ്രതിരൂപം’ എന്നായിരുന്നു കങ്കണ കുറിച്ചത്. അതേസമയം കങ്കണയുടെ അടുത്ത ചിത്രം ‘തേജസ്’ ഒരുങ്ങുകയാണ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തുക.
