Connect with us

നിങ്ങള്‍ ചെയ്തതെന്തെന്ന് മനസിലാക്കി ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം നിൽക്കും ; ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ നൽകി പ്രകാശ് രാജ്!

Movies

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളിൽ ഉദ്ദവ് താക്കറെയ്ക്ക് പിന്തുണയറിച്ച് നടൻ പ്രകാശ് രാജ്. താക്കറെ രാജിവെക്കുകയും ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തതോടെയാണ് താക്കറെയ്ക്ക് പ്രകാശ് രാജ് പിന്തുണയറിയിച്ചിരിക്കുന്നത്. ചാണക്യന്മാര്‍ ഇന്ന് ലഡു കഴിച്ചേക്കാം എന്നാൽ നിങ്ങളുടെ ആത്മാർത്ഥത എന്നും നിലനിൽക്കും – എന്നാണ് ട്വീറ്റിൽ പ്രകാശ് രാജ് കുറിച്ചത്.

നിങ്ങള്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി ചെയ്തതെന്തെന്ന് മനസിലാക്കി ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് എനിക്കുറപ്പാണ്. ചാണക്യന്മാർ ഇന്ന് ലഡ്ഡു കഴിച്ചേക്കാം.. എന്നാൽ നിങ്ങളുടെ ആത്മാർത്ഥത കൂടുതൽ കാലം നിലനിൽക്കും.. – പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

അദ്ദേഹത്തിനുപുറമേ ബോളിവുഡ് താരസുന്ദരി ഊര്‍മിള മതോണ്ഡ്കറും ഉദ്ധവ് താക്കറേയ്ക്കുള്ള പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് സമയത്ത് ഉദ്ധവ് കാണിച്ച നേതൃഗുണത്തെയും മറ്റും അഭിനന്ദിച്ചുകൊണ്ടാണ് അവര്‍ ട്വീറ്റ് ചെയ്തത്.

മഹാരാഷ്ട്രയെ വര്‍ഗീയ വിദ്വേഷത്തില്‍ നിന്നും മതഭ്രാന്തില്‍ നിന്നും നേതാവെന്ന നിലയിലുള്ള നിങ്ങളുടെ സജീവ പ്രവര്‍ത്തനം അകറ്റി നിര്‍ത്തി. നിങ്ങളുടെ നേതൃത്വം മാതൃകാപരവും നിഷ്പക്ഷവും ധീരവും ഉത്തരവാദിത്വമുള്ളതും സുതാര്യവും ആശയവിനിമയപരവുമാണ്. എന്നായിരുന്നു അവരുടെ വാക്കുകള്‍..

Continue Reading
You may also like...

More in Movies

Trending

Recent

To Top