നിരവധി ആരാധകരുള്ള താരമാണ് വാണി കപൂര്‍. ഇപ്പോഴിതാ രണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ഷംഷേരയുടെ ടീസര്‍, ട്രെയിലര്‍, പാട്ടുകള്‍ എന്നിവ വൈറലാകുമ്പോള്‍ ചിത്രത്തിലെ നായിക വാണി കപൂറിന്റെ മേക്കോവറാണ് വൈറലായി മാറുന്നത്. ചിത്രങ്ങള്‍ വൈറലായതോടെ താരം ഭംഗി കൂട്ടാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തുവെന്ന ആരോപണവും സിനിമാപ്രേമികളില്‍ നിന്നും ഉയരുന്നുണ്ട്. ഇപ്പോള്‍ ആരാധകരുടെ അത്തരം സംശയങ്ങള്‍ക്ക് വാണി കപൂര്‍ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.
‘എന്റെ ശരീര ഭാരം കുറഞ്ഞിരുന്നു. അതിനാല്‍ എന്റെ മുഖത്ത് വ്യത്യസങ്ങള്‍ വന്നതായി കാണപ്പെടും. പാരീസിലെ ഷൂട്ടിഹ് സമയത്ത് തണുത്തുറഞ്ഞപ്പോള്‍ മുഖത്ത് വന്ന ഭാവങ്ങളുമായിരിക്കാം. കാമറകള്‍ ഇന്‍ ചെയ്ത് ഞങ്ങളുടെ മുഖം കാണിക്കുന്നതിനാലും വ്യത്യസങ്ങള്‍ തോന്നാം. മുഖം വ്യത്യസ്ത കോണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടല്ലെ സ്ക്രിനില്‍ കാണുന്നത്.’
എനിക്ക് പ്ലാസ്റ്റിക്ക് സര്‍ജറിയുടെ ചെലവുകള്‍ താങ്ങാന്‍ കഴിയില്ല. അതിനുള്ള വരുമാനം കണ്ടെത്താന്‍ മാത്രം സിനിമകളും ഞാന്‍ ചെയ്തിട്ടില്ല എന്നും വാണി കപൂര്‍ പറഞ്ഞു. ശുദ്ധ് ദേശി റൊമാന്‍സ് എന്ന ചിത്രത്തിലൂടെ സുശാന്ത് സിങ് രജ്പുതിനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് വാണി കപൂര്‍. ചിത്രത്തില്‍ പരിനീതി ചോപ്രയും പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.
വാണി പിന്നീട് രണ്‍വീര്‍ സിങ്ങിനൊപ്പം ബെഫിക്രെ, അക്ഷയ് കുമാറിനൊപ്പം ബെല്‍ ബോട്ടം, ചണ്ഡീഗ്രാഹ് കരെ ആഷിഖി തുടങ്ങിയ ചിത്രങ്ങളിളും വാണി കപൂര്‍ അഭിനയിച്ചു. അതേസമയം, നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന രണ്‍ബീര്‍ ചിത്രം എന്ന രീതിയില്‍ വന്‍ വരവേല്‍പ്പാണ് ഷംഷേരയ്ക്ക് ലഭിക്കുന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...