Connect with us

തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യമാകുന്നു. അതിനുശേഷം സൃഷ്ടി നടക്കും, ജീവിതത്തിന്റെ താമര വിരിയും; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കങ്കണ

News

വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ രാഷ്ട്രീയസംഭവവികാസങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോയുമായാണ് കങ്കണ എത്തിയത്.

തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യമാകുന്നു. അതിനുശേഷം സൃഷ്ടി നടക്കും. ജീവിതത്തിന്റെ താമര വിരിയും എന്നാണ് വീഡിയോയില്‍ കങ്കണ പറയുന്നത്. വിശ്വാസമാണ് ജനാധിപത്യത്തില്‍ എല്ലാമെന്ന് 2020ല്‍ ഞാന്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നവര്‍ ആരായാലും അവരുടെ അഹങ്കാരം തകര്‍ക്കപ്പെടും.

ശിവന്റെ 12ാമത്തെ അവതാരമാണ് ഹനുമാന്‍. പക്ഷേ ശിവസേന തന്നെ ഹനുമാന്‍ ചാലിസ നിരോധിക്കുമ്പോള്‍ ശിവന് പോലും അവരെ രക്ഷിക്കാന്‍ കഴിയില്ലെന്നും കങ്കണ പറഞ്ഞു. ബന്ധുനിയമനത്തിന്റെ ഏറ്റവും മോശം ഉത്പന്നം എന്നാണ് 2020ല്‍ ഉദ്ധവ് താക്കറെയെ കങ്കണ വിശേഷിപ്പിച്ചത്.

മുഖ്യമന്ത്രി, പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍, നിസ്സാര വഴക്കുകളില്‍ ഏര്‍പ്പെടുന്ന, അധികാരം ഉപയോഗിച്ച്, തന്നോട് യോജിക്കാത്ത ആളുകളെ അപമാനിക്കാനും ദ്രോഹിക്കാനും വൃത്തികെട്ട രാഷ്ട്രീയം കളിച്ച് നേടിയ കസേര നിങ്ങള്‍ അര്‍ഹിക്കുന്നില്ല എന്നുമാണ് അന്ന് കങ്കണ പറഞ്ഞത്.

More in News

Trending

Recent

To Top