Connect with us

കുട്ടികളായില്ലേ, എന്താ വൈകുന്നത്, ഇനി വൈകല്ലേ, ട്രീറ്റ്‌മെന്റൊക്കെ എടുക്കൂ… എന്നാണ് മമ്മൂട്ടിയും പറഞ്ഞത്; അതുകഴിഞ്ഞ് മൂന്നാല് മാസമായപ്പോഴേക്കും ആ സന്തോഷം തേടിയെത്തി; സുമ ജയറാമിന്റെ വാക്കുകൾ !

News

കുട്ടികളായില്ലേ, എന്താ വൈകുന്നത്, ഇനി വൈകല്ലേ, ട്രീറ്റ്‌മെന്റൊക്കെ എടുക്കൂ… എന്നാണ് മമ്മൂട്ടിയും പറഞ്ഞത്; അതുകഴിഞ്ഞ് മൂന്നാല് മാസമായപ്പോഴേക്കും ആ സന്തോഷം തേടിയെത്തി; സുമ ജയറാമിന്റെ വാക്കുകൾ !

കുട്ടികളായില്ലേ, എന്താ വൈകുന്നത്, ഇനി വൈകല്ലേ, ട്രീറ്റ്‌മെന്റൊക്കെ എടുക്കൂ… എന്നാണ് മമ്മൂട്ടിയും പറഞ്ഞത്; അതുകഴിഞ്ഞ് മൂന്നാല് മാസമായപ്പോഴേക്കും ആ സന്തോഷം തേടിയെത്തി; സുമ ജയറാമിന്റെ വാക്കുകൾ !

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന താരമാണ് സുമ ജയറാം. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയാണ് സുമ മലയാളികളുടെ പ്രിയങ്കരിയായി ആയി മാറിയത്. അടുത്തിടെ സുമയെ മലയാളികൾ ശ്രദ്ധിച്ചത്, ഒരു പ്രസവ വർത്തയോടെയാണ്.

തനിക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചതിനെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും പറഞ്ഞുള്ള താരത്തിന്റെ അഭിമുഖമായിരുന്നു ഈ വാർത്തകൾക്ക് വഴിവച്ചത്. സോഷ്യല്‍മീഡിയൽ ഏറെ ശ്രദ്ധ നേടിയ വാർത്തയായിരുന്നു സുമയുടേത്.

സിനിമയിലെത്തിയപ്പോഴാണ് സുമ ജയറാം എന്ന പേര് സ്വീകരിച്ചതെന്ന് താരം പറയുന്നു. 48ാമത്തെ വയസില്‍ അമ്മയായതിനെക്കുറിച്ച് പറഞ്ഞുള്ള സുമയുടെ വീഡിയോ ഇന്നും വൈറലാണ്. വിവാഹം വേണ്ടെന്ന് തീരുമാനിച്ചയാളാണെങ്കിലും യാദൃശ്ചികമായി അത് സംഭവിക്കുകയായിരുന്നു. ഭര്‍ത്താവായ ലല്ലുവിനെ തനിക്ക് നേരത്തെ പരിചയമുണ്ടെന്ന് താരം പറയുന്നു. 10ാമത്തെ വയസിലായിരുന്നു ആ കൂടിക്കാഴ്ച. പള്ളിയില്‍ വെച്ചായിരുന്നു കണ്ടത്.

ഒരേ പ്രായമായിരുന്നു ഞങ്ങള്‍ക്ക്. നല്ല കുടുംബമാണ്, നല്ല കുടുംബത്തിലെ ചെറുക്കനെ കിട്ടുന്നതിന് പ്രാര്‍ത്ഥിക്കണം എന്നായിരുന്നു അമ്മ പറഞ്ഞത്. എന്നെ നേരത്തെ കല്യാണം കഴിപ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് എന്റെ കല്യാണം വൈകിയത്.

“മാതാവേ ഈ ചെറുക്കനെ കിട്ടണേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. അത് ഞാന്‍ മറന്നുപോയി. സിനിമയിലൊക്കെ വന്നതിന് ശേഷം ഇതൊന്നും ഓര്‍ക്കുന്നില്ലായിരുന്നു. ചങ്ങനാശ്ശേരി വഴി പോവുമ്പോഴെല്ലാം അവരുടെ വീട്ടില്‍ കയറുമായിരുന്നു. 37ാമത്തെ വയസില്‍ പ്രൊപ്പോസലുമായി വരികയായിരുന്നു. അദ്ദേഹത്തിനൊരു ലവ് അഫയറുണ്ടായിരുന്നു, അതില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് കല്യാണം വൈകിയത്.

ബ്രദര്‍ കല്യാണം കഴിച്ചതിന് ശേഷമായാണ് സിസ്റ്ററിന്റെ കല്യാണം നടത്തിയത്. സംവിധായകന്‍ അന്‍വര്‍ റഷീദിനെയാണ് സഹോദരി വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു അവരുടേത്. കോളേജ് കാലത്തായിരുന്നു അവര്‍ പരിചയത്തിലായത്. 8 വര്‍ഷത്തോളമുള്ള പ്രണയത്തിനൊടുവിലായാണ് അവര്‍ വിവാഹിതരായത്. കുടുംബ പ്രാരാബ്ധത്തെ തുടര്‍ന്നായിരുന്നു പഠനം ഇടയ്ക്കുവെച്ച് നിര്‍ത്തേണ്ടി വന്നത്.

കുട്ടികളായില്ലേ എന്ന തരത്തിലുള്ള ചോദ്യം നിരവധി തവണ കേട്ടിരുന്നു. ഞാനും ഭര്‍ത്താവും വിദേശത്തേക്ക് പോവുന്നതിനിടയിലായിരുന്നു മമ്മൂട്ടിയെ കണ്ടുമുട്ടിയത്. കുട്ടികളായില്ലേ, എന്താ വൈകുന്നത്, ഇനി വൈകല്ലേ, ട്രീറ്റ്‌മെന്റൊക്കെ എടുക്കൂ കേട്ടോയെന്നായിരുന്നു മമ്മൂക്ക അന്ന് കണ്ടപ്പോള്‍ പറഞ്ഞത്. നല്ല മനസോടെയാണ് അദ്ദേഹം അതുപറഞ്ഞത്. അതുകഴിഞ്ഞ് അധികം വൈകാതെ തന്നെ താന്‍ ഗര്‍ഭിണിയായെന്നുമായിരുന്നു സുമ പറഞ്ഞത്.

about suma jayaram

Continue Reading
You may also like...

More in News

Trending

Recent

To Top