News
കെജിഎഫ് താരം ബിഎസ് അവിനാഷിന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കെജിഎഫ് താരം ബിഎസ് അവിനാഷിന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പ്രശസ്ത കന്നഡ ചലച്ചിത്ര താരവും സൂപ്പര്‍ഹിറ്റ് ചിത്രം കെജിഎഫിലൂടെ ശ്രദ്ധേയനുമായ ബിഎസ് അവിനാഷിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു. ബംഗളൂരുവില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍പ്പെട്ടത്. എന്നാല്‍ തലനാരിഴയ്ക്ക് അദ്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ അനില്‍ കുംബ്ലെ സര്‍ക്കിളില്‍ വെച്ചാണ് അപകടമുണ്ടായത്. ജിമ്മിലേക്ക് പോകുകയായിരുന്നു അദ്ദേഹം. പ്രഭാത നടത്തത്തിനു വന്നവരാണ് അവിനാഷിനെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്. ട്രക്ക് െ്രെഡവറെ കുബ്ബണ് പാര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
തനിക്ക് പരിക്കൊന്നുമില്ലെന്നും കാറിന്റെ ബോണറ്റിന് കേടുപാടുകള്‍ പറ്റുക മാത്രമേ ഉണ്ടായുള്ളൂ എന്നും അവിനാഷ് പിന്നീട് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. പോലീസിനും ആര്.ടി.ഓയ്ക്കു നന്ദി പറയുകയും ചെയ്തു അദ്ദേഹം.
യഷ് നായകനായ കെ.ജി.എഫ്, കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളില്‍ നിര്‍ണായക വേഷമായിരുന്നു അവിനാഷിന്. ആന്‍ഡ്രൂ എന്ന കഥാപാത്രത്തേയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...