നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷെയിന്‍ നിഗം. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഫെമിനിസവും കമ്യൂണിസവും പറയുന്നത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാണെന്ന് പറയുകയാണ് നടന്. ഷെയിന്‍ നിഗം. അടിസ്ഥാനപരമായി സ്നേഹം കുറഞ്ഞതാണ് പ്രശ്നങ്ങള്‍ക്കൊക്കെ കാരണം എന്നും ഷെയിന്‍ പറയുന്നു.
ഉമ്മ സുനിലയെ കുറിച്ചും ഷെയിന്‍ വാചാലനായി. ചെറുപ്പം മുതലേ ഉമ്മയെ കരുത്തുറ്റ സ്ത്രീയായാണ് കാണുന്നതെന്നും ഉമ്മച്ചിയുടെ കൂടെ താനും വളര്‍ന്നതായും ഒരുമിച്ച് വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഷെയിന്‍ പറഞ്ഞു.
‘ഞാന്‍ കുറേക്കൂടി കാര്യങ്ങള്‍ കാണുന്ന രീതി മാറി. ഉമ്മച്ചിയുടെ കണ്ണില്‍ ഇനിയും ഞാന്‍ നന്നാവാനുണ്ട്. ഉമ്മച്ചി കുറച്ചുകൂടി നല്ല കുട്ടിയെയാണ് മനസ്സില്‍ കാണുന്നത്. എന്റെ കൂടെ ഉമ്മച്ചി ഇവോള്‍വ് ചെയ്തുവരികയാണ്. ഉമ്മച്ചി കാണുന്ന കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കും. ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നുകൊണ്ടിരിക്കുകയാണ്’, ഷെയിന്‍ പറഞ്ഞു.
‘ഉല്ലാസം’ ആണ് ഷെയിന്‍ നിഗത്തിന്റേതായി ഒടുവിലായി പുറത്തെത്താനുള്ള ചിത്രം. ജൂലൈ ഒന്ന് സിനിമ തിയേറ്ററുകളില്‍ എത്തും. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. പ്രവീണ്‍ ബാലകൃഷ്ണന് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ജീവന് ജോജോയാണ്. അജു വര്‍ഗീസ്, ദീപക് പറമ്ബോല്, ബേസില്‍ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എല്‍സ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...