മലയാളികൾക്ക് പ്രിയപ്പെട്ട നായികയാണ് മീന. ചൊവ്വാഴ്ചയായിരുന്നു മീനയുടെ ഭർത്താവും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. 48കാരനായ വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പതറിപ്പോയ മീനയെ ആശ്വസിപ്പിക്കാൻ കലാമാസ്റ്റരെ പോലുള്ള സഹപ്രവർത്തകർ കൂടെ തന്നെയുണ്ടായിരുന്നു.
നടൻ രജനീകാന്ത്, രംഭ, ഖുശ്ബു, സുന്ദർ സി, പ്രഭുദേവ, ലക്ഷ്മി, ബ്രന്ദ, സ്നേഹ, റഹ്മാൻ, നാസർ, മൻസൂർ അലിഖാൻ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും വിദ്യാസാഗറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിലാണ് വിദ്യാസാഗറിന്റെ സംസ്കാരചടങ്ങുകൾ നടന്നത്. പ്രിയതമന് നിറകണ്ണുകളോടെ വിട നൽകി യാത്രയാക്കുന്ന മീന ഏവരിലും നൊമ്പരമുണർത്തി. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളാണ് മരണകാരണമായത്.
ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. കുറച്ചു വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കു വിദ്യാസാഗർ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചു. കോവിഡ് മുക്തനായെങ്കിലും പിന്നീട് രോഗം ഗുരുതരമായി.
അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ അവയവദാതാവിനെ കിട്ടാൻ വൈകിയതിനാൽ ശസ്ത്രക്രിയ വൈകി.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ച വൈകീട്ടോടെ ആരോഗ്യനില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....