Connect with us

എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്; എനിക്ക് വെറുതെ ശാന്തമായി ഇരിക്കാൻ കഴിയില്ല….; സഹോദരിയുടെ വിവാഹതിയ്യതി പങ്കുവെച്ച് ആര്യ; ആര്യയുടെ സന്തോഷം ഏറ്റെടുത്ത് ആരാധകരും!

News

എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്; എനിക്ക് വെറുതെ ശാന്തമായി ഇരിക്കാൻ കഴിയില്ല….; സഹോദരിയുടെ വിവാഹതിയ്യതി പങ്കുവെച്ച് ആര്യ; ആര്യയുടെ സന്തോഷം ഏറ്റെടുത്ത് ആരാധകരും!

എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്; എനിക്ക് വെറുതെ ശാന്തമായി ഇരിക്കാൻ കഴിയില്ല….; സഹോദരിയുടെ വിവാഹതിയ്യതി പങ്കുവെച്ച് ആര്യ; ആര്യയുടെ സന്തോഷം ഏറ്റെടുത്ത് ആരാധകരും!

ബിഗ് ബോസ് സീസൺ 2ൽ എത്തും മുന്നേ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ആര്യ . ബിഗ് ബോസ് ഷോയിൽ എത്തിയതോടെ ആര്യയെ കൂടുതൽ അറിയാനും മലയാളികൾക്ക് സാധിച്ചു. എന്നാൽ ബിഗ് ബോസ് ഷോയിൽ നിന്നിറങ്ങിയ ആര്യയ്ക്ക് കടുത്ത സൈബർ ആക്രമണമായിരുന്നു വന്നത്. അപ്പോഴും ആര്യയെ സപ്പോർട്ട് ചെയ്തു നില്ക്കാൻ ആരാധകർ ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരികയാണ് ആര്യ. ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് ആര്യ കടന്നുപോകുന്നത്. കാരണം ആര്യയുടെ സഹോദരി വിവാഹിതയാകാൻ പോവുകയാണ്. അച്ഛന്റെ അസാന്നിധ്യത്തിൽ ആര്യയാണ് അച്ഛന്റെ സ്ഥാനത്ത് നിന്ന് വിവാഹം ഏറ്റെടുത്ത് നടത്തുന്നത്. അനുജത്തിയെ കുറിച്ച് എപ്പോഴും വാചാലയാകാറുള്ള ആര്യയുടെ ഏറ്റവും വലിയ സ്വപ്നവും ഈ വിവാഹം തന്നെയാണ്.

സഹോദരിയുടെ വിവാഹത്തിന്റെ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ച് ആര്യ കുറിച്ച വരികളാണ് ശ്രദ്ധിക്കപ്പെടുന്നത്. അച്ഛന്റെ അവസാന ആ​ഗ്രഹം സഫലമാകുന്നുവെന്നാണ് ആര്യ സഹോദരിയുടേയും വരന്റേയും വീഡിയോ പങ്കുവെച്ച് കുറിച്ചത്.

‘ഇത് എന്റെ ഹൃദയത്തിന്റെ ഒരു പാതി. എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്. സാക്ഷാത്കരിക്കപ്പെടുന്ന എന്റെ ഏറ്റവും വലിയ സ്വപ്‌നമാണിത്. എന്റെ കഷ്ടപ്പെടാന്റെ ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്…. ഒരുപാട് പ്ലാനിങ് ചെയ്ത കാര്യമാണ്.. എന്റെ കുഞ്ഞ് അനിയത്തിയുടെ വിവാഹം.

‘എന്റെ ആദ്യത്തെ കുഞ്ഞ്… എന്റെ കൂടപിറപ്പ്…. എനിക്ക് വെറുതെ ശാന്തമായി ഇരിക്കാൻ കഴിയില്ല. അവന്റെ കൈകൾ പിടിച്ച് അവൾ സ്വപ്‌നത്തിലേക്ക് നടക്കാൻ ഇനി ദിവസങ്ങൾ മാത്രം’ ആര്യ കുറിച്ചു.

അഞ്ജനയും അഖിലും ഒരുപാട് സ്‌നേഹത്തോടെയും സന്തോഷത്തോടെയും മനോഹരമാക്കിയ കാഴ്ചയാണിത് എന്ന് പറഞ്ഞാണ് സേവ് ദ ഡേറ്റിന്റെ വീഡിയോ ആര്യ പങ്കുവെച്ചത്. ജൂലൈ 14നാണ് വിവാഹം.

അച്ഛൻ മരിക്കുന്നതിന് മുമ്പ് തന്നെ ഏൽപിച്ച ഏറ്റവും വലിയ കടമയാണ് സഹോദരിയുടെ കല്യാണമെന്ന് നേരത്തെയും ആര്യ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷമാണ് അഞ്ജനയുടെയും അഖിലിന്റെയും വിവാഹ നിശ്ചയം നടന്നത്.

ആര്യ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തിയ വിവാഹ നിശ്ചയം തന്നെ വലിയ ആഘോഷമായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും വിവാഹ വൈകിപ്പോയി. നിശ്ചയത്തെക്കാൾ വലിയ ആഘോഷമായിട്ടായിരിക്കും വിവാഹം നടക്കുകയെന്നാണ് വിവരം.

2018 നവംബർ 11നാണ് ആര്യയുടെ അച്ഛൻ ബാബു അന്തരിച്ചത്. ആ വിടപറയൽ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ആര്യ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.

‘സ്വർഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാളാശംസകൾ. ഇവിടെ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ ഇപ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നേനെ…. കാരണം അച്ഛന്റെ കുഞ്ഞു മകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാകും.’

‘വിട പറയുന്നതിനു മുമ്പ് അച്ഛന് നൽകിയ വാക്ക് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. അതിനോട് നീതി പുലർത്താനായെന്ന് വിശ്വസിക്കുന്നു. അങ്ങയെ എനിക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണിത്.’

‘അച്ഛൻ എപ്പോഴും ഒപ്പമുണ്ടെന്ന് അറിയാം. പരിധികൾക്കപ്പുറം അച്ഛനെ ഞാൻ സ്നേഹിക്കുന്നു. സ്വർഗത്തിലുള്ള എന്റെ ഹീറോയ്ക്ക് ജന്മദിനാശംസകൾ’ എന്നാണ് അച്ഛനെ കുറിച്ച് മുമ്പൊരിക്കൽ ആര്യ കുറിച്ചത്. ഇനി മുതൽ‌ തന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ യുട്യൂബ് ചാനൽ തുടങ്ങാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് ആര്യ.

about arya

Continue Reading
You may also like...

More in News

Trending

Recent

To Top