അമ്മയുടെ അത്രയും സൗന്ദര്യം ഇല്ലാലോ ; പരിഹാസത്തിന് മറുപടി നൽകി ഖുശ്ബുവിന്റെ മകൾ !
നടി ഖുശ്ബുവിനെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 1980കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തെന്നിന്ത്യയിലെ പ്രമുഖ താരദമ്പതിമാരാണ് ഖുശ്ബുവും സുന്ദറും. ഇരുവരും 2000 ത്തിലാണ് വിവാഹം കഴിക്കുന്നത്. അവന്തിക, അനന്തിത എന്നിങ്ങനെ രണ്ട് പെണ്‍മക്കളും ഉണ്ട്. മാതാപിതാക്കള്‍ സിനിമയിലാണെങ്കിലും മക്കള്‍ അഭിനയത്തോട് വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമയിലേക്ക് തന്നെ ചുവടുറപ്പിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്.
വിദേശത്ത് നിന്നും അഭിനയം പഠിച്ചിരിക്കുകയാണ് അവന്തിക. ഇളയമകള്‍ അനന്തിത സിനിമാ നിര്‍മാണത്തിലേക്കാണ് തിരിഞ്ഞത്. അതേ സമയം അമ്മയുടെ സൗന്ദര്യം വെച്ച് തങ്ങള്‍ക്കെതിരെ ചെറുപ്പം മുതല്‍ ബോഡി ഷെയിമിങ്ങ് ലഭിക്കുന്നതിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് താരപുത്രി. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയതായിരുന്നു അനന്തിത.
തനിക്ക് പത്ത് വയസുള്ളപ്പോള്‍ മുതല്‍ ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ താന്‍ ഉപയോഗിക്കുമായിരുന്നു. ഒരുപാട് പോസിറ്റീവിറ്റിയോടെയാണ് താനത് കൈകാര്യം ചെയ്തത്. എന്നാല്‍ എനിക്ക് തടി കൂടിയതിനാല്‍ പലപ്പോഴും അപമാനിക്കപ്പെട്ടു. ഞാനും അമ്മ ഖുശ്ബുവും തമ്മിലുള്ള താരതമ്യമാണ് പ്രധാനമായും നടന്നത്. അതെന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നുമാണ് താരപുത്രി പറയുന്നത്.’എന്റെ അമ്മ ശരിക്കും നല്ല സുന്ദരിയാണ്. കുറച്ച് പേര്‍ക്ക് അവളുടെ രൂപവുമായി എന്റേത് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല.
എന്നെ കാണാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് പലരും കമന്റുകളുമായി വന്ന് എന്നെ വേദനിപ്പിക്കുകയാണ്. എനിക്ക് പൊണ്ണത്തടി ഉണ്ടായിരുന്നപ്പോള്‍ ഗുണ്ടു എന്ന് മുദ്രകുത്തി നാണം കെടുത്തി. ഇപ്പോള്‍ തടി കുറച്ചപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നാണ് പറയുന്നത്’.പ്ലാസ്റ്റിക് സര്‍ജറി നടത്തിയോ എന്ന ചോദ്യത്തിനുള്ള അനന്തിതയുടെ മറുപടിയിങ്ങനെയാണ്.. ‘പതിനാറ് വയസില്‍ ആര്‍ക്കും പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ പറ്റില്ല.
എന്റെ മാതാപിതാക്കള്‍ അവരുടെ മകള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സമ്മതിക്കില്ല. ഇങ്ങനൊരു നിഗമനത്തിലേക്ക് എത്തുന്നതിന് മുന്‍പ് ആളുകള്‍ ബുദ്ധി ഉപയോഗിക്കുന്നത് നല്ലതായിരിക്കും’ അനന്തിത പറയുന്നു..ഇതൊക്കെ കേട്ട് കേട്ട് തന്റെ തൊലിക്കട്ടി കൂടി. പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന കമന്റുകള്‍ പോലും പോസിറ്റീവായിട്ടാണ് ഞാനെടുത്തത്. കാരണം ഞാന്‍ എങ്ങനെയിരിക്കുന്നോ ആ വിധത്തില്‍ സുന്ദരിയാണ്. കൗമരപ്രായം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ സ്വകാര്യ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
വൈകാതെ ഞാനൊരു നടിയോ നിര്‍മാതാവോ ആകുമെന്ന് അറിയിച്ചതിനാല്‍ ജനങ്ങളുടെ കണ്ണില്‍ ഞാനുണ്ടാവുമെന്നും അനന്തിത പറയുന്നു.കേവലം പത്തൊന്‍പത് വയസ് മാത്രമുള്ള താരപുത്രിയ്ക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങാണിത്. എന്നാല്‍ ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ശരീരഭാരം കുറയ്ക്കുകയാണ് താരപുത്രിയിപ്പോള്‍. വിമര്‍ശനങ്ങളെ അനായാസം കൈകാര്യ ചെയ്യുന്ന അനന്തിത അധികം വൈകാതെ സിനിമയിലേക്ക് എത്തണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്.
