Connect with us

എന്തടിസ്ഥാനത്തിലാണ് അമ്മ സംഘടന ക്ലബ്ബ് എന്ന് പറഞ്ഞത്, മദ്യപാനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ക്ലബ്ബുകളില്‍ നടക്കുന്നുണ്ട്, അമ്മയില്‍ അങ്ങനെ നടക്കുന്നുണ്ടോ; മേജർ രവി പറയുന്നു !

Movies

എന്തടിസ്ഥാനത്തിലാണ് അമ്മ സംഘടന ക്ലബ്ബ് എന്ന് പറഞ്ഞത്, മദ്യപാനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ക്ലബ്ബുകളില്‍ നടക്കുന്നുണ്ട്, അമ്മയില്‍ അങ്ങനെ നടക്കുന്നുണ്ടോ; മേജർ രവി പറയുന്നു !

എന്തടിസ്ഥാനത്തിലാണ് അമ്മ സംഘടന ക്ലബ്ബ് എന്ന് പറഞ്ഞത്, മദ്യപാനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ക്ലബ്ബുകളില്‍ നടക്കുന്നുണ്ട്, അമ്മയില്‍ അങ്ങനെ നടക്കുന്നുണ്ടോ; മേജർ രവി പറയുന്നു !

അഭിനേതാക്കളുടെ താര സംഘടനയായ അമ്മയില്‍ ഇടവേള ബാബുവിന്റെ ക്ലബ് പരാമർശത്തെ തുടർന്നുള്ള വിവാദം രൂക്ഷമാകുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷമുള്ള പത്ര സമ്മേളനത്തിലാണ് ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു അമ്മ സംഘടന ക്ലബ്ബ് പോലെയാണെന്ന പരാമര്‍ശം നടത്തിയത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് സിനിമ മേഖലയില്‍ നിന്നടക്കം ഉയര്‍ന്നത്. ക്ലബ്ബ് ആയ അമ്മയില്‍ അംഗത്വം വേണ്ടെന്ന് നടന്‍ ജോയ് മാത്യു അറിയിച്ച് കത്തെഴുതിയിരുന്നു. കൂടുതല്‍ പേര്‍ ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ക്ലബ്ബ് പരാമര്‍ശത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി. ഇടവേള ബാബു നടത്തിയ ക്ലബ്ബ് പരാമര്‍ശം തെറ്റാണെന്നും അതിന് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും മേജര്‍ രവി പറഞ്ഞു. ഏറ്റവും പുതിയ ചിത്രം സാന്റാക്രൂസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മേജര്‍ രവി തന്റെ നിലപാട് വ്യക്തമാക്കിയത്.

അമ്മ എന്നത് മഹത്തായ വാക്കാണ്. അത് ക്ലബ്ബ് ആയി ചിത്രീകരിച്ചത് പറഞ്ഞത് തെറ്റാണ്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. താന്‍ ഇതുവരെ അമ്മയില്‍ അംഗത്വം എടുത്തിട്ടില്ല. തനിക്ക് അമ്മയില്‍ അംഗത്വമുണ്ടെങ്കില്‍ ഉറപ്പായായും ഇതിനെ ചോദ്യം ചെയ്യുമായിരുന്നു. അമ്മ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കും. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.എന്തടിസ്ഥാനത്തിലാണ് അമ്മ സംഘടന ക്ലബ്ബ് എന്ന് പറഞ്ഞത്. അതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. നമ്മുടെ കാഴചപ്പാടില്‍ അമ്മ സംഘടനയെ ക്ലബ്ബ് ആയി അല്ല കണ്ടിരുന്നത്. ക്ലബ്ബുകള്‍ നിരവധിയുണ്ട്. ഞാനും പല ക്ലബ്ബുകളില്‍ അംഗമാണ്. മദ്യപാനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ക്ലബ്ബുകളില്‍ നടക്കുന്നുണ്ട്. അമ്മയില്‍ അങ്ങനെ നടക്കുന്നുണ്ടോ എന്ന കാര്യം തനിക്കറിയില്ല.

ക്ലബ്ബ് എന്ന് ഒരിക്കലും പറയാന്‍ പാടില്ലായിരുന്നു. അതില്‍ ഇടവേള ബാബു നല്‍കിയ വിശദീകരണം തൃപ്തികരമല്ല- മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.അതേസമയം, ക്ലബ്ബ് എന്ന് പരാമര്‍ശിച്ചത് സംബന്ധിച്ച് ഇടവേള ബാബു വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അമ്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇടവേള ബാബുവിന്റെ വിശദീകരണം. ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാന്‍ കരുതുന്നില്ല. CLUB എന്ന വാക്കിന് ‘ AS ASSOCIATION DEDICATED TO A PARTICULAR INTREST OR ACTIVITY ‘ എന്നാണ് അര്‍ത്ഥം. WIKIPEDIDIA യില്‍ പറയുന്നത് :- A club is an association of people united by a common interest or goal. A service club, for example, exists for voluntary or charitable activities. There are clubs devoted to hobbies and sports, social activities clubs, political and religious clubs, and so forth.ആ അര്‍ത്ഥത്തില്‍ അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് ‘അമ്മ’ ഒരു ക്ലബ്ബ് തന്നെയല്ലേയെന്ന് ഇടവേള ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

അത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. പിന്നെ, ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് ‘അമ്മ’ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് താങ്കള്‍ തന്നെ പറഞ്ഞുവല്ലോ. ഇവിടുത്തെ എല്ലാ ക്ലബ്ബുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് എന്നതും താങ്കള്‍ക്ക് അറിയാമായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.അല്ലാതെ മനസ്സില്‍ പോലും ചിന്തിക്കാത്ത ഒരു അര്‍ത്ഥം കണ്ടെത്തി ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല. നമ്മുടെ നാട്ടില്‍ ഏറ്റവും അധികം ജനങ്ങളെ സഹായിക്കുകയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ് തുടങ്ങി ഈ ശ്രേണിയില്‍പ്പെട്ട പ്രസ്ഥാനങ്ങളെയും ഒട്ടും വില കുറച്ചല്ലല്ലോ നമ്മള്‍ കാണുന്നത്. അപ്പൊള്‍ ‘അമ്മ’ ഒരു ക്ലബ്ബിന്റെ നിലവാരത്തിലേക്ക് താഴരുത് എന്ന് താങ്കള്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്നും ഇടവേള ബാബു ാേദിച്ചു.

Continue Reading
You may also like...

More in Movies

Trending

Recent

To Top