മള്‍ട്ടി – സ്റ്റാറര്‍ ബ്ലോക്ക് ബസ്റ്റർ കമല്‍ ഹാസന്റെ ‘വിക്രം’ മലയാളത്തില്‍; വിക്രം ഹിറ്റ്ലിസ്റ്റ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച് ഡിസ്നി + ഹോട്ട്സ്റ്റാർ !
മള്‍ട്ടി – സ്റ്റാറര്‍ ബ്ലോക്ക് ബസ്റ്റർ കമല്‍ ഹാസന്റെ ‘വിക്രം’ മലയാളത്തില്‍; വിക്രം ഹിറ്റ്ലിസ്റ്റ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച് ഡിസ്നി + ഹോട്ട്സ്റ്റാർ !
മള്‍ട്ടി – സ്റ്റാറര്‍ ബ്ലോക്ക് ബസ്റ്റർ കമല്‍ ഹാസന്റെ ‘വിക്രം’ മലയാളത്തില്‍; വിക്രം ഹിറ്റ്ലിസ്റ്റ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച് ഡിസ്നി + ഹോട്ട്സ്റ്റാർ !
നിരവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഡിസ്നി+ഹോട്ട്സ്റ്റാര്‍, ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്നും ഇതുവരെ 400 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ‘വിക്രം ഹിറ്റ്ലിസ്റ്റ്’ ആദ്യമായി 2022 ജൂലായ് 8ന് മലയാളത്തില്‍ അവതരിപ്പിക്കുകയാണ്.
ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും അഭിനന്ദനങ്ങളും നിരൂപക പ്രശംസയും ഒരുപോലെ നേടിയെടുത്ത് കമല്‍ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ‘വിക്രം ഹിറ്റ്ലിസ്റ്റ്’ അതിന്റെ വിജയയാത്ര ഇപ്പോഴും തുടരുകയാണ്.
ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്ത്, കമല്‍ ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തു ‘വിക്രം ഹിറ്റ്ലിസ്റ്റ്’ 2022 ജൂണ്‍ 3നാണ് തീയറ്ററുകളിലെത്തിയത്. ടീസറിലെ പഞ്ച് ഡയലോഗുകള്‍ മുതല്‍ കമല്‍ ഹാസന്റെ നൃത്തച്ചുവടുകളും കോരിത്തരിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും പ്രേക്ഷകരുടെ ആവേശം വാനോളമുയര്‍ത്തി.
ആദ്യ പ്രദര്‍ശനം മുതല്‍ തന്നെ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും 100% അനുകൂല അഭിപ്രായം നേടാനായ ‘വിക്രം ഹിറ്റ്ലിസ്റ്റ്’ എല്ലാ കളക്ഷന്‍ റിക്കോര്‍ഡുകളും തിരുത്തിക്കുറിച്ച് ഇപ്പോഴും ശക്തമായി തീയറ്ററുകളില്‍ മുന്നേറുകയാണ്.
2022 ജൂലായ് 8ന് ഡിസ്നി+ ഹോട്ട്സ്റ്റാര്‍ മലയാളത്തില്‍ ആദ്യമായി ഓരോ വീട്ടിലേക്കും ‘വിക്രം ഹിറ്റ്ലിസ്റ്റ്’ എത്തുമ്പോള്‍ നാടെങ്ങും ഒരു സിനിമ ആഘോഷത്തിനാണ് തുടക്കമാവുന്നത്. കമല്‍ ഹാസന്റെ തിരിച്ചുവരവ്, ഫഹദ് ഫാസിലിന്റെ അഭിനയ മികവ്, വിജയ് സേതുപതിയുടെ ഞെട്ടിക്കുന്ന വില്ലന്‍ വേഷം, അതിഥി വേഷത്തിലുള്ള സൂര്യയുടെ തകര്‍പ്പന്‍ പ്രകടനം എന്നിവ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. ഗിരീഷ് ഗംഗാധരന്റെ മികച്ച ഫ്രെയിമുകളും അനിരുദ്ധ് രവിശങ്കറിന്റെ അതുല്യ സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലെത്തിച്ചു.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...