Bollywood
സംസാരിക്കുന്നതിനിടെ അയാൾ തന്റെ ലെെംഗിക അവയവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടു!
സംസാരിക്കുന്നതിനിടെ അയാൾ തന്റെ ലെെംഗിക അവയവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടു!
സാജിദ് ഖാനെതിരേ ഗുരുതര ആരോപണവുമായി അന്തരിച്ച ജിയ ഖാന്റെ സഹോദരി കഴിഞ്ഞ ദിവസമായിരുന്നു രംഗത്ത് എത്തിയത്. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലാണ് സഹോദരി കരീഷ്മ ഖാന്റെ വെളിപ്പെടുത്തല്‍. കരിഷ്മയുടെ തുറന്നു പറച്ചിലിന് പിന്നാലെ സംവിധായകന്‍ സാജിദ് ഖാനെതിരെ വീണ്ടും ലെെംഗിക ആരോപണം.നടി ഷെര്‍ലിന്‍ ചോപ്രയാണ് തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയത്.
2005ലുണ്ടായ അനുഭവമാണ് ഷെര്‍ലിന്‍ ചോപ്ര തുറന്നു പറഞ്ഞിരിക്കുന്നത്. സാജിദുമായി സംസാരിക്കുന്നതിനിടെ അയാൾ തന്റെ ലെെംഗിക അവയവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടെന്ന് ഷെര്‍ലിന്‍ പറയുന്നു. എന്നാല്‍ താന്‍ എതിര്‍ത്തുവെന്നും ഷെര്‍ലിന്‍ പറയുന്നു. ട്വീറ്റിലൂടെയായിരുന്നു ഷെര്‍ലിന്റെ പ്രതികരണം. തന്റെ പക്കല്‍ തെളിവായി ഫോണ്‍ റെക്കോര്‍ഡുകളുണ്ടെന്നും നടി പറയുന്നു.
ഹൗസ്ഫുൾ സിനിമയുടെ റിഹേഴ്‌സലിനിടയില്‍ ജിയയോട് മേല്‍ വസ്ത്രം അഴിച്ചുമാറ്റാൻ സാജിദ് ഖാന്‍ ആവശ്യപ്പെട്ടുവെന്നും അത് ജിയയെ വേദനിപ്പിച്ചുവെന്നുമായിരുന്നു സഹോദരി കരിഷ്മ പറഞ്ഞത്
‘ജിയ തിരക്കഥ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് അര്‍ദ്ധനഗ്നയായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ അന്ന് കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് കയറി വന്നത്. സിനിമയുടെ ഷൂട്ടിങ് ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇപ്പോള്‍ ഇതു പോലെയാണെങ്കില്‍ ഇനിയങ്ങോട്ട് എന്താകുമെന്നും ജിയ കരഞ്ഞുകൊണ്ട് പറഞ്ഞു. സിനിമയുടെ കരാറില്‍നിന്ന് പിന്‍മാറിയാല്‍ സാജിദ് ഖാന്‍ കേസ് കൊടുക്കുമെന്ന് ജിയ ഭയപ്പെട്ടു. അതുകൊണ്ട് അവള്‍ ആ ചിത്രം പൂര്‍ത്തിയാക്കിയെന്ന് കരീഷ്മ പറഞ്ഞു.