Malayalam
‘യഥാര്‍ത്ഥ സുഹൃത്തുക്കള്‍ നമ്മടെ നേട്ടത്തില്‍ സന്തോഷിക്കും’; ആദ്യമായി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയ സന്തോഷം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ച് രേവതി
‘യഥാര്‍ത്ഥ സുഹൃത്തുക്കള്‍ നമ്മടെ നേട്ടത്തില്‍ സന്തോഷിക്കും’; ആദ്യമായി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയ സന്തോഷം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ച് രേവതി
മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരമാണ് രേവതി. ഇന്നും സിനിമയില്‍ സജീവ സാന്നിധ്യമാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ സിനിമാ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രം വൈറലായി മാറിയിയിരിക്കുകയാണ്.
പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവമാണെങ്കിലും ഇത്തവണയാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രേവതിക്ക് ആദ്യമായി ലഭിക്കുന്നത്. രേവതിക്ക് അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം ആഘോഷമാക്കിയിരിക്കുകയാണ് താരത്തിന്റെ കൂട്ടുകാരികള്‍. 80 കളില്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരറാണിമാരാണ് രേവതിയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നത്.
ഖുശ്ബു, ലിസി, അംബിക, സുഹാസിനി എന്നിവര്‍ക്കൊപ്പമായിരുന്നു രേവതിയുടെ ആഘോഷം. നടി ലിസിയാണ് മനോഹരമായ കുറിപ്പിലൂടെ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഭൂതകാലം സിനിമയിലൂടെ രേവതിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയത് ആഘോഷിച്ചു. അത് വിസ്മയിപ്പിക്കുന്ന നേട്ടമാണ് എന്റെ സുഹൃത്തേ. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് രേവതി.
പ്രഭു സാറിന്റെ വാക്കുകള്‍ കടമെടുത്താല്‍ അത് ഒരു അഭിനയ പിശാശ്. വര്‍ഷങ്ങളായി മികച്ച പ്രകടനത്തിലൂടെ നമ്മെ അമ്ബരപ്പിച്ചിട്ടുള്ള നടിയായിരുന്നിട്ടും സംസ്ഥാന അവാര്‍ഡ് പോലുള്ള വലിയ അംഗീകാരങ്ങള്‍ കിട്ടാക്കനി ആയിരുന്നു. യുവ അഭിനേതാക്കളുമായി മത്സരിച്ച് ഈ പ്രായത്തില്‍ അവാര്‍ഡ് നേടുക എന്നത് വലിയ നേട്ടമാണ്.
ഞങ്ങളെല്ലാം നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു ലിസി ലക്ഷ്മി കുറിച്ചു. കൂടാതെ രേവതിയും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷനിമിഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. യഥാര്‍ത്ഥ സുഹൃത്തുക്കള്‍ നമ്മടെ നേട്ടത്തില്‍ സന്തോഷിക്കും എന്ന കുറിപ്പിലാണ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം രേവതി പങ്കുവച്ചത്.
