serial story review
ഒരാളുമായി പ്രണയത്തിലാവാന്‍ അയാളില്‍ കാണുന്ന ചെറിയ ചില കാര്യങ്ങള്‍ മതി; ഗോപി സുന്ദറിന്റെ ചിരിയിൽ വീണുപോയ അമൃത; വിമർശിക്കുന്നവർ കുറേക്കൂടി ശക്തിയ്ക്ക് വിമർശിക്കട്ടെ…..!
ഒരാളുമായി പ്രണയത്തിലാവാന്‍ അയാളില്‍ കാണുന്ന ചെറിയ ചില കാര്യങ്ങള്‍ മതി; ഗോപി സുന്ദറിന്റെ ചിരിയിൽ വീണുപോയ അമൃത; വിമർശിക്കുന്നവർ കുറേക്കൂടി ശക്തിയ്ക്ക് വിമർശിക്കട്ടെ…..!
കവിതകളിലും നോവലിലും സിനിമകളിലും പ്രണയം എന്ന് കാണുമ്പോൾ കുളിരുകൊള്ളുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ജീവിതത്തിൽ പ്രണയം എന്ന് കേൾക്കുമ്പോഴും, അത് ഇനി ആർക്ക് ആരോട് എന്നൊക്കെ അറിയുമ്പോഴും എന്തോ വൃത്തികേട് കേട്ടപോലെ എല്ലാവരും മുഖം ചുളിക്കും.
പ്രണയത്തിന് കണ്ണും കാതും ഇല്ല എന്നെല്ലാം പറയുന്നത് കാവ്യാത്മകം മാത്രമല്ല , അതും ജീവിതത്തിൽ സ്വാഭാവികമാണ് എന്ന് അധികം ആരും ഉൾക്കൊള്ളുന്നില്ല. ഏത് നിമിഷത്തിലാണ് ഒരാള്‍ക്ക് ഒരാളോട് പ്രണയം തോന്നുന്നത് എന്നൊന്നും പ്രവചിക്കാന്‍ കഴിയില്ല.
നിറമോ ജാതിയോ മതമോ ലിംഗമോ സാഹചര്യങ്ങള്‍ പോലും പ്രണയത്തിന് തടസ്സമല്ല. ചുറ്റും നിന്ന് വിമര്‍ശിച്ചാലും തങ്ങളുടെ പ്രണയത്തില്‍ വിശ്വാസമുള്ളവര്‍ അതുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. അത്തരത്തില്‍ ഒരു ജോഡിയാണ് അമൃത സുരേഷും ഗോപി സുന്ദറും. ഇപ്പോഴിതാ ഗോപി സുന്ദറിനോട് പ്രണയം തോന്നാനുണ്ടായ കാരണത്തെ കുറിച്ചു വാചാലയാകുകയാണ് അമൃത.
ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും അമൃത സുരേഷ് പങ്കുവച്ചത് സോഷ്യല്‍ മീഡിയയിലൂടെയാണ്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും തക്ക മറുപടി അമൃത നൽകിയിരുന്നു.
“ഒരാളുമായി പ്രണയത്തിലാവാന്‍ അയാളില്‍ കാണുന്ന ചെറിയ ചില കാര്യങ്ങള്‍ മതി, അവരുടെ ചിരിയുടെ ശബ്ദവും, പഞ്ചിരി രൂപപ്പെടുന്ന രീതിയും പോലെ’ എന്നാണ് അമൃത കുറിച്ചിരിയ്ക്കുന്നത്. സ്‌റ്റോറിയ്‌ക്കൊപ്പം ഗോപി സുന്ദറിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രണയം മാത്രമല്ല, രണ്ട് പേരും കരിയറിലും വളരെ അധികം ശ്രദ്ധിയ്ക്കുന്നുമുണ്ട്. രണ്ട് പേരും സംഗീത രംഗത്ത് നിന്നുള്ളത് കൊണ്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സഹകരിക്കുന്നത് ആണ് കാണുന്നത്. ഒരുമിച്ച് നടത്തിയ സ്‌റ്റേജ് ഷോയുടെ വിശേഷങ്ങള്‍ എല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അടുത്തിടെ അമൃത സുരേഷ് തെലുങ്കില്‍ പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്നു. ഗോപി സുന്ദറിലൂടെയാണ് ആ അവസരം വന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രണയം ആഘോഷിച്ചുകൊണ്ടിരിയ്ക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. ഒരുമിച്ചുള്ള നിമിഷങ്ങള്‍ എല്ലാം ഫോട്ടോകളാക്കി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇരുവരുടെയും ഫോട്ടോകള്‍ നിമിഷ നേരങ്ങള്‍കൊണ്ടാണ് വൈറലാവുന്നത്.
about gopi sundar
