എന്തുകൊണ്ടാണ് 99 ശതമാനവും റിയലിസ്റ്റിക് സിനിമകള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് ? ആര്‍ക്കുവേണമെങ്കിലും അയാള്‍ ആഗ്രഹിക്കുന്ന പോലെ ഒരാനയെ വരച്ചുകൂടെ? ചോദ്യവുമായി അൽഫോൻസ് പുത്രൻ !
എന്താണ് റിയലിസ്റ്റിക് സിനിമകൾ എന്ന് ചോദിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. കാമറ ഷൂട്ടിങ്ങിനായി തുറന്നുവച്ചിരിക്കുമ്പോൾ എന്തെങ്കിലും റിയൽ ആയി ചിത്രീകരിക്കാൻ കഴിയുമോ എന്നാണ് സംവിധായകന്റെ ചോദ്യം. പ്രിയദർശൻ, അടൂർ ഗോപലകൃഷ്ണൻ, രാജമൗലി, കമൽ ഹാസൻ, ഫാസിൽ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരോടാണ് ഫേസ്ബുക്കിലൂടെ അൽഫോൺസ് പുത്രൻ ഈ ചോദ്യങ്ങൾ ഉയർത്തിയത്.
അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ
പ്രിയദര്‍ശന്‍ സാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍, രാജമൗലി സാര്‍, ശങ്കര്‍ സാര്‍, കമല്‍ ഹാസന്‍ സാര്‍, ഫാസില്‍ സാര്‍, സത്യന്‍ അന്തിക്കാട് സാര്‍, പ്രതാപ് പോത്തന്‍ സാര്‍ ഭാരതി രാജ സാര്‍, ജോഷി സാര്‍ തുടങ്ങിയ എന്റെ പ്രിയപ്പെട്ട സംവിധായകരോട് ഒരു ചോദ്യം. എന്താണ് റിയലിസ്റ്റിക് സിനിമ? ഷൂട്ടിങ്ങിനായി ക്യാമറ ഓണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും സിനിമയില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമോ?
ആര്‍ക്കുവേണമെങ്കിലും അയാള്‍ ആഗ്രഹിക്കുന്ന പോലെ ഒരാനയെ വരച്ചുകൂടെ? വ്യത്യസ്തചിന്തിക്കു. എന്തുകൊണ്ടാണ് 99 ശതമാനവും റിയലിസ്റ്റിക് സിനിമകള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് ?റിയലിസ്റ്റിക് ആയി എന്തെങ്കിലും സൃഷ്ടിക്കുന്നത് വളരെ എളുപ്പമാണെന്നാണ് ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നത്.
ഒരു ആനയെ അത് എന്തോ അതുപോലെ വരയ്ക്കുവാന്‍ എളുപ്പമാണ്. ഒരാള്‍ പറക്കുന്ന ആനയെയോ അല്ലെങ്കില്‍ പാട്ടും കേട്ട് റോഡിലൂടെ നടക്കുന്ന ആനയെയോ വരച്ചാല്‍ എങ്ങനെയുണ്ടാകും ? ഈ സൃഷ്ടിപരമായ ഘട്ടം എന്തിനുവേണ്ടിയാണ് ? ആനയെ ക്ലീഷേ രീതിയില്‍ വരക്കുന്നതിന് ആണോ എപ്പോഴും അവാര്‍ഡ്
നല്‍കുക? പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? അല്ലെങ്കില്‍ റിയലിസ്റ്റിക് സിനിമകളെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? ;അല്‍ഫോണ്‍സ് ചോദിക്കുന്നു.
ഗോള്‍ഡാണ് ഇനി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്‍ഫോണ്‍സിന്റെ ചിത്രം. നയന്‍താരയും പൃഥ്വിരാജുമാണ് ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഗോള്‍ഡിലെത്തുന്നുണ്ട്.പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം
