സിനിമകള്‍ കാണാന്‍ തിയേറ്ററില്‍ ആളുകള്‍ കുറയുന്നതിന്റെ കാരണം എന്താണ്? ചോദ്യവുമായി സംവിധായകൻ തരുൺ മൂർത്തി !
തരുൺ മൂർത്തി എന്ന സംവിധായകന്റെ വിജയകരമായ തുടക്കമായിരുന്നു ‘ഓപ്പറേഷൻ ജാവ’. 2021 ഫെബ്രുവരി 12നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാന സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന് ജാവ ഒരുങ്ങിയത്. ഒരു വര്‍ഷത്തോളം നീണ്ട റിസേര്ച്ചുകള്ക്കൊടുവിലാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.
സൗദി വെള്ളക്കയാണ് തരുണിന്റെ സംവിധാനത്തില്‍ പുറത്തുവരാന്‍ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം. മേയ് 20ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം പിന്നീട് മാറ്റി വെക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമകള്‍ കാണാന്‍ തിയേറ്ററില്‍ ആളുകള്‍ കുറയുന്നതിന്റെ കാരണം എന്താണെന്ന് ഫേസ്ബുക്കില്‍ ചോദിച്ചിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി,
മലയാള സിനിമ വളരണം, നമ്മുടെ സിനിമകള്‍ ലോകം സംസാരിക്കണം എന്ന ആഗ്രഹത്തിലാണ് നമ്മളില്‍ പലരും ഇവിടെ സിനിമകള്‍ ചെയ്യുന്നത് എന്ന് വിശ്വസിക്കുന്നു. പക്ഷെ തീയേറ്ററില്‍ ജനം കുറയുന്നതിന് കാരണം എന്താണ് എന്ന് അറിയാന്‍ താല്പര്യം ഉണ്ട്.’ എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ തരുണ്‍ ചോദിക്കുന്നത്.
കുറിപ്പ് പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി എത്തുന്നത്. ഒ..ടി.ടി റിലീസ് നേരത്തെ ഉണ്ടായത് കൊണ്ടാണ് തിയേറ്ററില്‍ ആളുകള്‍ കുറയുന്നതെന്നും, അതല്ല മാസ് ആക്ഷന്‍ ചിത്രങ്ങളുടെ കുറവാണ് തിയേറ്ററില്‍ ആളുകള്‍ കയറാത്തതിന് കാരണമെന്നുമൊക്കെയാണ് നിരവധി പേര് അഭിപ്രായപെടുന്നത്.
ഓപ്പറേഷന് ജാവയിലെ താരങ്ങള്‍ തന്നെയാണ് സൗദി വെള്ളക്കയിലും പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ലുക്ക്മാന്‍ അവറാന്, ബിനു പപ്പു, സുധി കോപ്പ, ദേവി വര്‍മ്മ, ശ്രിന്ദ, ഗോകുലന്, ധന്യ അനന്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരണ്‍ വേലായുധനാണ് ക്യാമറ. പാലി ഫ്രാന്‍സിസാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. നിഷാദ് യൂസഫ് എഡിറ്റിങും വാബു വിതുര ചിത്രത്തിന്റെ ആര്‍ട്ടും കൈകാര്യം ചെയ്യുന്നു.
