സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശത്തെ എടുത്ത് കളഞ്ഞ കോടതി വിധിക്കെതിരെ സംസാരിക്കുന്നതിന് പകരം ഇന്റര്‍നെറ്റ് ലോകം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ജോണി ഡെപ്പ് – ആംബര്‍ ഹേഡ് വിവാഹ മോചനത്തിനാണ്; വിമര്‍ശനവുമായി അമേരിക്കന്‍ ഗായിക ബില്ലി എലിഷ്

ഗര്‍ഭഛിദ്ര അവകാശങ്ങള്‍ എടുത്ത് കളഞ്ഞ അമേരിക്കന്‍ സുപ്രീം കോടതി വിധിക്കെതിരെ പ്രതികരിച്ച് അമേരിക്കന്‍ ഗായിക ബില്ലി എലിഷ്. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശത്തെ എടുത്ത് കളഞ്ഞ കോടതി വിധിക്കെതിരെ സംസാരിക്കുന്നതിന് പകരം ഇന്റര്‍നെറ്റ് ലോകം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ജോണി ഡെപ്പ് – ആംബര്‍ ഹേഡ് വിവാഹ മോചനത്തിനാണ് എന്ന ആശങ്കയാണ് ഗായിക പങ്കുവച്ചത്.
‘ഞാന്‍ വിഷാദാവസ്ഥയില്‍ ആണ്. എന്റെ സ്വന്തം ശരീരത്തിന്മേലുള്ള അവകാശങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടു. ആരും ഇതില്‍ ആശങ്കപ്പെടുന്നില്ല. നമ്മള് എന്തുകൊണ്ടാണ് സെലിബ്രിറ്റികളുടെ വിവാഹമോചനം സംസാരിച്ചുകൊണ്ടിരിക്കുന്നത്? ഇന്റര്‍നെറ്റ് പലപ്പോഴും എന്നെ ആശങ്കപ്പെടുത്തുന്നു, എന്നും ബില്ലി പറഞ്ഞു.
1973ലെ റോ വേഴ്സസ് വെയ്ഡ് കേസില്‍ യുഎസില്‍ ഗര്‍ഭചിദ്രത്തിന് നിയമ സാധുത നല്കിയ വിധിയാണ് സുപ്രീം കോടതി വെള്ളിയാഴ്ച റദ്ദാക്കിയത്. അമേരിക്കന്‍ സ്ത്രീകള്‍ക്ക്ഗര്‍ഭം ധരിച്ച ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളില്‍ഗര്‍ഭഛിദ്രത്തിന് സമ്പൂര്‍ണ അവകാശം നല്‍കുന്നതായിരുന്നു വിധി.
ഇനി മുതല്‍ ഗര്‍ഭഛിദ്രം നിരോധിക്കുന്ന നിയമം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാക്കാനാവും. പകുതിയോളം സംസ്ഥാനങ്ങള്‍ ഇത്തരം നിയമ നിര്‍മാണങ്ങള്‍ ഉടനെ നടത്തുമെന്നാണ് സൂചന. ‘രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന കോടതി വിധി’ എന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളുടെ ആരോഗ്യത്തെ അപകടത്തിലുമാക്കുന്നതുമാണ് വിധിയെന്നും ബൈഡന് വിമര്‍ശിച്ചു.
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...