News
ചിത്രം 250 കോടി ക്ലബ്ബില്‍ കയറിയ സന്തോഷത്തില്‍ കാര്‍ത്തിക് ആര്യന് 3.72 കോടിയുടെ കാര്‍ സമ്മാനമായി നല്കി നിര്‍മാതാവ്
ചിത്രം 250 കോടി ക്ലബ്ബില്‍ കയറിയ സന്തോഷത്തില്‍ കാര്‍ത്തിക് ആര്യന് 3.72 കോടിയുടെ കാര്‍ സമ്മാനമായി നല്കി നിര്‍മാതാവ്

കാര്‍ത്തിക് ആര്യന് പ്രധാന വേഷത്തിലെത്തിയ ഭൂല്‍ ഭുലയ്യ 2 എന്ന ചിത്രം 250 കോടി ക്ലബ്ബില്‍ കയറിയ സന്തോഷത്തില്‍ കാര്‍ത്തിക് ആര്യന് 3.72 കോടിയുടെ സൂപ്പര്‍ കാര്‍ സമ്മാനിച്ച് നിര്‍മാതാവ് ഭൂഷന് കുമാര്‍. ഓറഞ്ച് നിറത്തിലുള്ള മെക്ലാരന്‍ ജിടി സൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയത്.
പ്രിയദര്ശന് സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ നായകനായി എത്തിയ ചിത്രം ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ടീ സീരിസ് നിര്‍മിച്ച ഭൂല്‍ ഭുലയ്യ 2 ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ 260 കോടി രൂപയാണ്.
ഇന്ത്യയിലെ ആദ്യത്തെ മെക്ലാരന്‍ ജിടിയും ഇതുതന്നെ. ഇതു കൂടാതെ ലംബോര്‍ഗിനി ഉറുസ്, ബിഎംഡബ്ല്യു 520 ഡി, മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍ തുടങ്ങിയ വാഹനങ്ങളും കാര്‍ത്തിക് ആര്യന്റെ ഗാരിജിലുണ്ട്. മെക്ലാന്റെ ആദ്യ ഗ്രാന്‍ഡ് ടൂററായ വാഹനം 2019 ലാണ് രാജ്യാന്തര വിപണിയിലെത്തുന്നത്.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....