Connect with us

ഡെപ്പിന് അനുകൂലമായി വന്ന വിധി റദ്ദാക്കണം; 43 പേജുള്ള രേഖയുമായി ഹേര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍

serial

ഡെപ്പിന് അനുകൂലമായി വന്ന വിധി റദ്ദാക്കണം; 43 പേജുള്ള രേഖയുമായി ഹേര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍

ഡെപ്പിന് അനുകൂലമായി വന്ന വിധി റദ്ദാക്കണം; 43 പേജുള്ള രേഖയുമായി ഹേര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍

കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ ഹോളിവുഡ് നടന്‍ ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസായിരുന്നു എങ്ങും ചര്‍ച്ചാ വിഷയം. കോടതി വിധി ഡെപ്പിന് അനുകൂലമായി വന്നെങ്കിലും കേസുമായി ബന്ധപ്പെട്ട നടപടികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഡെപ്പിന് അനുകൂലമായി വന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഹേര്‍ഡിന്റെ അഭിഭാഷകന്‍.

43 പേജുള്ള രേഖയാണ് ഹേര്‍ഡിന്റെ അഭിഭാഷകന്‍ ഫെയര്‍ഫോക്‌സ് കൗണ്ടി കോടതിയില്‍ സമര്‍പ്പിച്ചത്. ജോണി ഡെപ്പിന് നല്‍കാന്‍ ഉത്തരവിട്ട 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം സാധൂകരിക്കാന്‍ തെളിവുകളൊന്നുമില്ല എന്ന് ഹേര്‍ഡിന്റെ നിയമ സംഘം പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2018 ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഡെപ്പിനെ ഡിസ്‌നി അടക്കമുള്ള വമ്പന്‍ നിര്‍മാണ കമ്പനികള്‍ സിനിമകളില്‍നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ഹേഡിനെതിരേ 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നല്‍കുകയും ചെയ്തു.

എന്നാല്‍, ഹേര്‍ഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അത് നിരസിക്കുകയായിരുന്നു.

ദിവസങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്നാണ് യുഎസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതി വിധിച്ചത്. ആംബര്‍ ഹേര്‍ഡിന് രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ട്ടപരിഹാരം നല്‍കണമെന്നും അന്ന് കോടതി വിധിച്ചിരുന്നു.

More in serial

Trending

Recent

To Top