Connect with us

“ക്യാപ്റ്റന്‍ പണിയെടുക്കുന്ന ആളല്ല, പണി കൊടുക്കുന്ന ആളാണ്; നോമിനേഷനില്‍ ഞാനും ഉണ്ട്, പുറത്തുപോയില്ല എങ്കില്‍ ഇതെല്ലാം നടപ്പാക്കും; ക്യാപ്റ്റന്റെ പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കാൻ റിയാസിന് സാധിക്കുമോ?

TV Shows

“ക്യാപ്റ്റന്‍ പണിയെടുക്കുന്ന ആളല്ല, പണി കൊടുക്കുന്ന ആളാണ്; നോമിനേഷനില്‍ ഞാനും ഉണ്ട്, പുറത്തുപോയില്ല എങ്കില്‍ ഇതെല്ലാം നടപ്പാക്കും; ക്യാപ്റ്റന്റെ പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കാൻ റിയാസിന് സാധിക്കുമോ?

“ക്യാപ്റ്റന്‍ പണിയെടുക്കുന്ന ആളല്ല, പണി കൊടുക്കുന്ന ആളാണ്; നോമിനേഷനില്‍ ഞാനും ഉണ്ട്, പുറത്തുപോയില്ല എങ്കില്‍ ഇതെല്ലാം നടപ്പാക്കും; ക്യാപ്റ്റന്റെ പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കാൻ റിയാസിന് സാധിക്കുമോ?

ബിഗ് ബോസ് സീസണ്‍ ഫോർ ഇനി ദിവസങ്ങൾ കൂടിയേ ഉള്ളു അതിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക്. അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുമ്പോൾ ബിഗ് ബോസ് വീട്ടിലുള്ള മത്സരാർത്ഥികൾ എല്ലാം തന്നെ മികച്ച പ്രകടനം ആണ് കാഴ്‌ചവെയ്‌ക്കുന്നത്. അവസാനത്തെ വീക്കിലി ടാസ്‌ക്കും ജയിലും ക്യാപ്റ്റന്‍സിയുമൊക്കെ കടന്നുപോയിരിക്കുകയാണ്. ഇനി അവശേഷിക്കുന്നത് എവിക്ഷന്‍ മാത്രമാണ്.

ഏഴ് പേരില്‍ നിന്ന് ഇക്കുറി പുറത്തേക്ക് പോകേണ്ടത് രണ്ട്‌പേരാണ്. ഇതില്‍ ദില്‍ഷയും സൂരജും മാത്രമാണ് ഫൈനലിലേയ്ക്ക് എത്തുന്നതെന്ന് ഉറപ്പുള്ള മത്സരാര്‍ത്ഥികള്‍. മറ്റുള്ളവര്‍ എല്ലാവരും തന്നെ നോമിനേഷനില്‍ ഉണ്ട്. ബിഗ് ബോസിലെ ഏറ്റവും ഒടുവിലത്തെ ക്യാപ്റ്റനായിരിക്കുന്നത് റിയാസാണ്.

ബിഗ് ബോസില്‍ എത്തിയപ്പോള്‍ മുതലുള്ള തന്റെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ക്യാപ്റ്റനാകുക എന്നത്. ഇത് സാധിച്ചതിന്റെ സന്തോഷം പറഞ്ഞുകൊണ്ടാണ് റിയാസ് സ്ഥാനം ഏറ്റത്. ഇതോടൊപ്പം വീട്ടില്‍ നടപ്പാക്കാന്‍ ഉദ്ധേശിക്കുന്ന കാര്യങ്ങളെക്കുറിച്ചും റിയാസ് വ്യക്തമാക്കി.

ദില്‍ഷ, റിയാസ്, ധന്യ എന്നിവരാണ് ക്യാപ്റ്റന്‍സിക്ക് വേണ്ടി മത്സരിച്ചിരുന്നത്. വളരെ പ്രയാസങ്ങള്‍ നിറഞ്ഞ ടാസ്‌ക്കാണ് മത്സരാര്‍ത്ഥികള്‍ക്കായി കാത്തിരുന്നത്. തന്റെ പരിശ്രമങ്ങളുടെ ഫലമായി റിയാസാണ് ഒടുവില്‍ വിജയിച്ചത്.

അവസാന ആഴ്ച്ചയിലെ ക്യാപ്റ്റനായാണ് റിയാസ് തിരഞ്ഞെടുക്കപ്പെട്ടത്. ടാസ്‌ക്ക് വിജയിച്ചതില്‍ വലിയ സന്തോഷമാണ് റിയാസ് പങ്കുവെച്ചത്. ലവ് യൂ ബിഗ് ബോസ് എന്നൊക്കെ റിയാസ് വിളിച്ച് പറയുന്നുണ്ടായിരുന്നു. അതിലെല്ലാം റിയാസിന്റെ ആവേശം പ്രകടമാണ്.

ക്യാപ്റ്റനായതോടെ ഇനി വീട്ടില്‍ താന്‍ ചെയ്യാന്‍പോകുന്ന കാര്യങ്ങളെക്കുറിച്ചാണ് റിയാസ് ആദ്യം വിവരിച്ചത്.”ക്യാപ്റ്റന്‍ കാര്യങ്ങള്‍ ചെയ്യുന്ന ആളല്ല, മറിച്ച് ചെയ്യിപ്പിക്കുന്ന ആളാണ് എന്ന് പറഞ്ഞാണ് റിയാസ് തുടങ്ങുന്നത്. ഈ വീട്ടില്‍ നടക്കുന്ന അനാവശ്യ വഴക്കുകളില്‍ ഇടപെടുക എന്നതല്ല ക്യാപ്റ്റന്റെ പണി. പക്ഷേ നേരത്തെ ഞാന്‍ എങ്ങനെയാണോ ഇവിടുത്തെ കാര്യങ്ങളില്‍ ഇടപെട്ടിട്ടുള്ളത്, അതുപോലെ തന്നെ ഇനിയും മുന്നോട്ടുപോകും.

എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് ബിഗ് ബോസ് വീട്ടിലെ നിയമങ്ങള്‍ പാലിക്കുന്നതിനാവും. നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കും. അതെന്റെ ചുമതലയാണെന്നും റിയാസ് വ്യക്തമാക്കി. നോമിനേഷനില്‍ ഞാനും ഉണ്ടെന്നും പുറത്തുപോയില്ല എങ്കില്‍ ഇതെല്ലാം നടപ്പാക്കുമെന്നും റിയാസ് വ്യക്തമാക്കി.”

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ ആദ്യത്തെ ഫൈനലിസ്റ്റാണ് ദില്‍ഷ. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ വിജയിച്ചാണ് ദില്‍ഷ ഫൈനല്‍ ടിക്കറ്റെടുത്തത്. റിയാസും ഫൈനലിലെത്തുമെന്ന് കരുതപ്പെടുന്ന താരമാണ്. വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയ റിയാസ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഷോയിലെ ഏറ്റവും ശക്തനായി മാറുകയായിരുന്നു. ഇന്ന് ക്യാപ്റ്റന്‍സി ടാസ്‌ക് വിജയിച്ച് ഈ സീസണിലെ അവസാനത്തെ ക്യാപ്റ്റനായും റിയാസ് മാറി. ദില്‍ഷയേയും ധന്യയേയും പരാജയപ്പെടുത്തിയാണ് റിയാസ് ക്യാപ്റ്റനായത്.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top