Connect with us

നീയാരാടി എന്നും ചോദിച്ച് പല്ലും കടിച്ച് റോബിൻ ;ഞാൻ ആയിരുന്നെങ്കിൽ കാല് മടക്കി തന്നേനെ..; ബിഗ് ബോസ് വീട്ടിൽ സംഭവിച്ചതൊന്നും നിസാരമല്ല; വീണ്ടും ആ പഴയ വഴക്ക് സംസാരമാകുന്നു; റോബിൻ കുറ്റക്കാരനോ?!

TV Shows

നീയാരാടി എന്നും ചോദിച്ച് പല്ലും കടിച്ച് റോബിൻ ;ഞാൻ ആയിരുന്നെങ്കിൽ കാല് മടക്കി തന്നേനെ..; ബിഗ് ബോസ് വീട്ടിൽ സംഭവിച്ചതൊന്നും നിസാരമല്ല; വീണ്ടും ആ പഴയ വഴക്ക് സംസാരമാകുന്നു; റോബിൻ കുറ്റക്കാരനോ?!

നീയാരാടി എന്നും ചോദിച്ച് പല്ലും കടിച്ച് റോബിൻ ;ഞാൻ ആയിരുന്നെങ്കിൽ കാല് മടക്കി തന്നേനെ..; ബിഗ് ബോസ് വീട്ടിൽ സംഭവിച്ചതൊന്നും നിസാരമല്ല; വീണ്ടും ആ പഴയ വഴക്ക് സംസാരമാകുന്നു; റോബിൻ കുറ്റക്കാരനോ?!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരാകും ടൈറ്റിൽ വിന്നർ എന്നറിയാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.ഈ സീസണിൽ എത്തിയ എല്ലാ മത്സരാർത്ഥികളും ശക്തരാണ് . ഓരോരുത്തരും ഓരോ സ്വഭാവവും ഓരോ ആശയങ്ങളും വ്യത്യസ്ത നിലപാടുകളും കൊണ്ട്
നടക്കുന്നവർ.

കൂട്ടത്തിൽ സേഫ് ഗെയിം എന്ന് പറഞ്ഞ് കൂടുതൽ കുറ്റപ്പെടുത്തി മാറ്റിനിർത്തിട്ടുള്ള മത്സരാര്‍ത്ഥിയാണ് ധന്യ. ഇപ്പോൾ ഫൈനലിലെത്തുമെന്ന് കരുതപ്പെടുന്ന താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ്. തന്റെ ഗെയിമിന്റെ പേരില്‍ പലപ്പോഴും വീടിന് അകത്തും പുറത്തും ധന്യ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതൊന്നും താരത്തെ തളര്‍ത്തിയിട്ടില്ല.

ഇപ്പോഴിതാ മുമ്പൊരിക്കല്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ധന്യ. ആദ്യ ആഴ്ചകളില്‍ ഒന്നില്‍ റോബിനുമായുണ്ടായ വഴക്കിനെക്കുറിച്ചും തന്നോട് റോബിന്‍ ചൂടായതിനെക്കുറിച്ചുമാണ് ധന്യ മനസ് തുറന്നിരിക്കുന്നത്. റോണ്‍സനും സൂരജും അടുത്തിരിക്കെ റിയാസിനോടായിരുന്നു ധന്യ മനസ് തുറന്നത്.

തുടക്കകാലത്ത് നടന്നൊരു ടാസ്‌കിനിടെ റോബിന്‍ അപര്‍ണയെ എടുത്ത് മാറ്റിയിരുന്നു. അന്ന് പലരും ഇതിനെ വിമര്‍ശിച്ചിരുന്നു. അതേക്കുറിച്ചായിരുന്നു ധന്യ മനസ് തുറന്നത്. റോബിന്‍ അപര്‍ണയെ ഇങ്ങനെ കറക്കിയെടുത്തു നിര്‍ത്തി. കണ്ടു കൊണ്ടു നിന്ന ഞാനും നവീന്‍ ചേട്ടനും അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന് പരസ്പരം പറഞ്ഞു. പലരും പറഞ്ഞു.

പക്ഷെ ബോയ്‌സ് അടക്കം ആരും നേരിട്ട് ചോദിച്ചില്ല. ഞാന്‍ റോബിന്റെ അടുത്ത് ചെന്നിട്ട് ഡോക്ടറെ എന്നോടായിരുന്നുവെങ്കില്‍ ഞാന്‍ കാല് മടക്കി തരുവായിരുന്നുവെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഞാന്‍ എന്തിനോ ഡോക്ടറുടെ അടുത്ത് ചെന്നപ്പോള്‍ എന്നോട് ചൂടായി. നീയാരാടി, അപര്‍ണയ്ക്ക് കുഴപ്പമില്ലല്ലോ നിനക്കെന്താണ് എന്നൊക്കെ ദേഷ്യപ്പെട്ടു.

പല്ലൊക്കെ കടിച്ചു കൊണ്ടാണ് ദേഷ്യപ്പെടുന്നത്. ഞാന്‍ നോക്കുമ്പോള്‍ ആണുങ്ങള്‍ അത്രയും പേര്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ ആഴ്ചയാണ്. എന്റെ രണ്ടാമത്തെ വഴക്കെങ്ങാനും ആണ്. ഞാന്‍ പതറി. ഞാന്‍ അവിടെ വച്ച് വിഷമിച്ചു. എന്നാണ് ധന്യ പറയുന്നത്. തുടക്കകാലത്ത് ധന്യയും റോബിനും പലപ്പോഴും ഉരസിയിരുന്നു. ധന്യയുടെ പിന്നാലെ നടന്ന് പ്രൊവോക്ക് ചെയ്യുന്ന ശീലമുണ്ടായിരുന്നു റോബിന്. ഇരുവരും തമ്മില്‍ വാക് പോരുകളുമുണ്ടായിരുന്നു.

ധന്യ തന്റെ അനുഭവം പങ്കുവെക്കുന്നതിനിടെ റോണ്‍സന്‍ ഇടപെടുകയായിരുന്നു. ഞാന്‍ അവിടെ അവിടെ ഇല്ലാത്തത് നന്നായി എന്നായിരുന്നു റോണ്‍സണ്‍ പറഞ്ഞത്. ഇത് കേട്ടതും നിങ്ങള്‍ മല മറിച്ചേനെ എന്ന് ധന്യ റോണ്‍സനെ കളിയാക്കി. . നിങ്ങള്‍ ബാത്ത് റൂമില്‍ പോയിരുന്നേനെ എന്ന് സൂരജും റോണ്‍സനെ കളിയാക്കി. ഇതോടെ നീയൊരു കാര്യം മനസിലാക്കണം, ഞാന്‍ ബാത്ത് റൂമില്‍ പോകുന്ന തക്കം നോക്കിയാണ് ഇവിടെ എല്ലാവരും വഴക്കുണ്ടാക്കുന്നത് എന്ന് റോണ്‍സണ്‍ സൂരജിന് മറുപടി നല്‍കി.

എല്ലാവരുമുണ്ടായിരുന്നു. ആരും ഒന്നും ചോദിച്ചില്ല എന്നത് എനിക്ക് വിഷമമായി. അയാളുടെ ശബ്ദം വളരെ കൂടുതലാണ്. എനിക്ക് എത്ര ശ്രമിച്ചാലും അത്രയും ഉച്ചത്തില്‍ സംസാരിക്കാനാകില്ല. ഞാന്‍ ഇത് പറഞ്ഞപ്പോള്‍ എന്തിനാണ് അങ്ങനെ ചെയ്തത് അതിന്റെ ആവശ്യമില്ലല്ലോ എന്ന് ഒരു മനുഷ്യന്‍ പോലും പറഞ്ഞില്ലെന്ന് ധന്യ റിയാസിനോട് പറഞ്ഞു.

ഇന്നു രാവിലെ വരെ റിയാസും ധന്യയും തമ്മില്‍ വഴക്കുണ്ടായിരുന്നു. എന്നാല്‍ ഗെയിമിന് അപ്പുറത്ത് ഇരുവരും തമ്മില്‍ ഇതുപോലെയുള്ള സൗഹൃദ നിമിഷങ്ങളുമുണ്ടാകുന്നുണ്ട്. ഇന്നലെ റിയാസിനോട് നീ ജനിച്ചത് തന്നെ ബിഗ് ബോസ് എന്ന ഷോയ്ക്ക് വേണ്ടിയാണെന്ന് ധന്യ പറഞ്ഞിരുന്നു. ഇതിനിടെ റിയാസ് ബിഗ് ബോസ് വീട്ടിലെ അവസാനത്തെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ്. ദില്‍ഷയേയും ധന്യയേയും പരാജയപ്പെടുത്തിയാണ് റിയാസ് പുതിയ ക്യാപ്റ്റനായി മാറിയിരിക്കുന്നത്. ഫിനാലെ അടുത്ത വരികയാണ്. ആരൊക്കെ ഫൈനലിലെത്തുമെന്ന് കണ്ടറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

about biggboss

Continue Reading

More in TV Shows

Trending

Recent