Connect with us

ഓരോരുത്തരും ഈ വീട്ടിൽ നിന്നും പുറത്ത് പോകുമ്പോൾ പോലും നീ ഇവിടെ തഗ്ഗുകൾ ആണ് ഉണ്ടാക്കുന്നത്, അവർ ഇവിടെ നിന്ന് പുറത്തു പോയതിന്റെ നഷ്ടബോധം നിനക്കില്ല’; കൊമ്പുകോർത്ത് ബ്ലെസ്സലിയും റിയാസും !

TV Shows

ഓരോരുത്തരും ഈ വീട്ടിൽ നിന്നും പുറത്ത് പോകുമ്പോൾ പോലും നീ ഇവിടെ തഗ്ഗുകൾ ആണ് ഉണ്ടാക്കുന്നത്, അവർ ഇവിടെ നിന്ന് പുറത്തു പോയതിന്റെ നഷ്ടബോധം നിനക്കില്ല’; കൊമ്പുകോർത്ത് ബ്ലെസ്സലിയും റിയാസും !

ഓരോരുത്തരും ഈ വീട്ടിൽ നിന്നും പുറത്ത് പോകുമ്പോൾ പോലും നീ ഇവിടെ തഗ്ഗുകൾ ആണ് ഉണ്ടാക്കുന്നത്, അവർ ഇവിടെ നിന്ന് പുറത്തു പോയതിന്റെ നഷ്ടബോധം നിനക്കില്ല’; കൊമ്പുകോർത്ത് ബ്ലെസ്സലിയും റിയാസും !

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ആരാണ് വിന്നർ ആകുന്നത് എന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ .രസകരമായ പല ടാസ്ക്കുകൾ മത്സരാർത്ഥികൾക്കായി എത്തിക്കാറുണ്ട് ബിഗ് ബോസ് റിയാലിറ്റി ഷോ. ഇത്തരത്തിൽ വേറിട്ട് നിൽക്കുന്ന സെ​ഗ്മെറ്റാണ് ഡെയ്ലി ടാസ്കുകൾ. കായികപരമായ രീതികളെ അടിസ്ഥാനമാക്കിയുളള ടാസ്കുകളാണ് കൂടുതലും ബിഗ് ബോസ് നൽകാറുള്ളത്.

ഇക്കഴിഞ്ഞ എപ്പിസോഡിൽ റോസ്റ്റിം​ഗ് എന്ന പേരിൽ മറ്റൊരു പുതിയ ടാസ്ക്ക് കൂടി പ്രേക്ഷകർ ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ കണ്ടിരുന്നു. മത്സരാർത്ഥികളുടെ മറന്നു പോയ സംഭാഷണങ്ങളെ പരിഗണിക്കുന്നതാണ് ബിഗ് ബോസിന്റെ ഈ റോസ്റ്റിം​ഗ് ടാസ്ക്ക്.

അതായത്, ബിഗ് ബോസ് വീട്ടിലെ ഓരോ മത്സരാർത്ഥികൾക്കും പല കാര്യങ്ങളും മറ്റു മത്സരാർത്ഥികളോട് പറയുവാൻ ഉണ്ടാകും. വിട്ടുപോയ കാര്യങ്ങൾ ഉണ്ടാകും. സാഹചര്യങ്ങൾ കൊണ്ട് പറയാൻ കഴിയാത്തവർ ഉണ്ടാകും. ഇവയെല്ലാം പരസ്പരം പറയുവാനുള്ള അവസരമാണ് റോസ്റ്റിം​ഗ് ടാസ്ക്കിലൂടെ മത്സരാർത്ഥികൾക്ക് ലഭിക്കുന്നത്ബിഗ് ബോസിന്റെ ബസർ കേൾക്കുമ്പോൾ പരിഗണിക്കുന്ന മത്സരാർത്ഥികൾ ലിവിം​ഗ് ഏരിയയിൽ വച്ചിരിക്കുന്ന കസേരയിൽ പേര് വിളിക്കുന്ന മുറയ്ക്ക് ഓരോരുത്തരായി വന്നിരിക്കണം. തുടർന്ന് അവരോട് ഈ ബി​ഗ് ബോസ് വീടുമായി ബന്ധപ്പെട്ട സംഭവങ്ങളെയോ സംസാര വിഷയങ്ങളെയോ പറ്റി ആക്ഷേപഹാസ്യമായിട്ടോ പരിഹാസ്യ രൂപേണയോ രസകരമായി എന്തും ചോദിക്കുകയും പറയുകയും ചെയ്യുക എന്നതാണ് റോസ്റ്റിം​ഗ് ടാസ്ക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാൽ, ബിഗ് ബോസിന്റെ രണ്ടാമത്തെ ബസർ കേൾക്കുന്നത് വരെ കസേരയിൽ ഉള്ള വ്യക്തി എന്ത് പ്രകോപനം ഉണ്ടായാലും മൗനം പാലിക്കണം എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. പിന്നീട്, രണ്ടാമത്തെ ബസറിന് ശേഷം ആ വ്യക്തിക്ക് മറുപടി പറയുവാൻ സാധിക്കും. വേറിട്ട ടാസ്ക്കിൽ ആദ്യം പരിഗണിക്കപ്പെട്ടത് ബ്ലെസ്ലിയുടെ പേരായിരുന്നു.മത്സരാർത്ഥികളായ ലക്ഷ്മിപ്രിയയും റിയാസും ബ്ലെസ്ലിക്കെതിരെ പലതരത്തിലുള്ള ചോദ്യങ്ങളും ഉന്നയിച്ച് കൊണ്ടിരുന്നത് ഇന്നലെ പ്രേക്ഷകർ കണ്ടു. എന്നാൽ, ഇതിന് ശേഷമാണ് പതിവു പോലെ ബിഗ് ബോസിൽ വാക്ക് തർക്കം ഉണ്ടായത്.ഡെയ്ലി ടാസ്ക്കിന് ഇടയിൽ ആയിരുന്നു റിയാസും ബ്ലെസ്ലിയും തമ്മിൽ കൊമ്പുകോർത്തത്.

റിയാസിന്റെ പ്രതികരണം ബ്ലെസ്ലിയുടെ തഗ്ഗ്‌ ഡയലോ​ഗുകളെ കുറിച്ചായിരുന്നുബ്ലെസ്ലിക്കെതിരെ റിയാസ് പറഞ്ഞത്;- ‘തഗ്ഗ്‌ ഡയലോ​ഗ് നീ തഗ്ഗിനല്ല ഉപയോ​ഗിക്കുന്നത്. മറ്റുള്ളവരെ ചവിട്ടി തേക്കുന്നതിന് വേണ്ടിയാണ്. ഓരോരുത്തരും ഈ വീട്ടിൽ നിന്നും പുറത്ത് പോകുമ്പോൾ പോലും നീ ഇവിടെ തഗ്ഗുകൾ ആണ് ഉണ്ടാക്കുന്നത്. അവർ ഇവിടെ നിന്ന് പുറത്തു പോയതിന്റെ നഷ്ടബോധം നിനക്കില്ല’…ഇതിന് പിന്നാലെ മത്സരാർത്ഥിയായ ബ്ലെസ്ലിയുടെ പ്രതികരണവും ഉണ്ടായി. ‘പുറത്ത് പോകണം എന്ന് ആ​ഗ്രഹിക്കുന്നവരെ ആണ് താൻ നോമിനേറ്റ് ചെയ്യുന്നത്. അവർ പുറത്ത് പോകുമ്പോൾ തഗ്ഗ്‌ അടിക്കണമോ സങ്കടപ്പെടണമോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ഇതുപോലെ ഓരോ കാര്യങ്ങളും ഞാൻ പുറത്തും ചെയ്യുന്നുണ്ട്. അത് നീ കാണുന്നില്ലല്ലോ. ഇവിടെ ഞാൻ വന്നത് കൊണ്ട് നിങ്ങൾ കാണുന്നു എന്നെ ഉള്ളൂ… ബി​ഗ് ബോസിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞാൻ പുറത്തും.

ഒരു മനുഷ്യനോട് എങ്ങനെ സംസാരിക്കണം എന്ന് പതുക്കെ ചിന്തിച്ച് മാത്രമെ ഞാൻ തീരുമാനിക്കാറുള്ളൂ’…..അതേസമയം, സോഷ്യൽ മീഡിയ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പേരാണ് ഇപ്പോൾ റിയാസിന്റേത്. ടോപ് ഫൈവിൽ എത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന മത്സരാർത്ഥിയാണ്. ബി​ഗ് ബോസ് സീസൺ നാലിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തുകയായിരുന്നു റിയാസ്. എന്നാൽ, ഇപ്പോൾ നിരവധി ആരാധകർ റിയാസിന് ഉണ്ട്. എന്നാൽ, ചിലർ റിയാസിനെ എതിർത്തും സംസാരിക്കാറുണ്ട്. റിയാലിറ്റി ഷോയിൽ ആരംഭിച്ചത് മുതൽ കഴിഞ്ഞ ദിവസം വരെയും പ്രശ്നങ്ങൾക്ക് തുടക്കമിടുന്ന ആളാണ് റിയാസ് എന്നാണ് ആരോപണം.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top