Connect with us

റോബിന്റെ രാജകുമാരിയ്ക്ക് ഇന്ന് പിറന്നാൾ, ദിൽഷയ്ക്കായി റോബിൻ കാത്തുവെച്ചത്! ആ പ്രണയ സമ്മാനം വിവാഹം ഉടനെയോ?

TV Shows

റോബിന്റെ രാജകുമാരിയ്ക്ക് ഇന്ന് പിറന്നാൾ, ദിൽഷയ്ക്കായി റോബിൻ കാത്തുവെച്ചത്! ആ പ്രണയ സമ്മാനം വിവാഹം ഉടനെയോ?

റോബിന്റെ രാജകുമാരിയ്ക്ക് ഇന്ന് പിറന്നാൾ, ദിൽഷയ്ക്കായി റോബിൻ കാത്തുവെച്ചത്! ആ പ്രണയ സമ്മാനം വിവാഹം ഉടനെയോ?

ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു റോബിന്‍ രാധകൃഷ്ണനും ദില്‍ഷ പ്രസന്നനും. ഹൗസിനുള്ളിൽ വന്ന് ആദ്യത്തെ ആഴ്ച തന്നെ റോബിന് ദിൽഷയോട് പ്രണയം തോന്നി തുടങ്ങിയിരുന്നു. ആദ്യം ദിൽഷയോടും പിന്നീട് സുചിത്രയോടും അപർണയോടും അടക്കം റോബിൻ ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. റോബിൻ പ്രണയം പറഞ്ഞപ്പോഴെല്ലാം തനിക്ക് അങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ലെന്നാണ് ദിൽഷ മറുപടി കൊടുത്തത്

അപ്രതീക്ഷിതമായി മത്സരത്തില്‍ നിന്നും റോബിന്‍ പുറത്തായതോടെ വലിയ ശക്തി നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ദില്‍ഷ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും വീടിനകത്ത് എന്ത് ടാസ്‌ക് വന്നാലും റോബിന്‍ രാധാകൃഷ്ണന്‍ എന്ന പേര് പറഞ്ഞാണ് ദില്‍ഷ സംസാരിക്കാറുള്ളത്. എന്തായാലും റോബിന്റെ രാജകുമാരി അദ്ദേഹത്തിന് വേണ്ടി ജയിച്ച് വരണമന്നാണ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ആരാധകരും പറയുന്നത്.

ഇന്ന് ദില്‍ഷയുടെ ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയ പേജിലൂടെ ദില്‍ഷയ്ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകര്‍. അതിലേറ്റവും ശ്രദ്ധേയമായത് ഡോ. റോബിന്‍ രാധാകൃഷ്ണന്റെ ജന്മദിന സന്ദേശമാണ്. പുറത്ത് വന്നതിന് ശേഷം വിവാഹത്തെ കുറിച്ചൊക്കെ താരം പറഞ്ഞത് വാര്‍ത്തയായി. ഇപ്പോള്‍ പിറന്നാള്‍ സന്ദേശം കൂടി അയച്ചതോടെ ആരാധകര്‍ക്കിടയിലും ചില പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.

ദില്‍ഷയുടെ ഫോട്ടോ പങ്കുവെച്ച് അതിന് താഴെ ‘ഹാപ്പി ബെര്‍ത്ത് ഡേ ദില്‍ഷ’ എന്ന് മാത്രം ക്യാപ്ഷനിലാണ് റോബിന്‍ പിറന്നാള്‍ ആശംസ അറിയിച്ചത്. ഇതിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. ഇരുവരുടെയും കോംബോ ഇഷ്ടമാണെന്നും ഇനിയും ഒരുമിക്കുന്നത് കാണാനാണ് ആഗ്രഹമെന്നുമൊക്കെ ആരാധകര്‍ പറയുന്നു. അതേ സമയം താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കണമെന്നാണ് ചിലരുടെ ആവശ്യം. അടുത്ത വര്‍ഷം ഒന്നിച്ച് പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ എന്നുള്ള ആശംസകളും വരുന്നുണ്ട്.

റോബിന്റെ പേരിലുള്ള ആര്‍മി ഗ്രൂപ്പുകളില്‍ ദില്‍ഷയ്ക്കുള്ള പിറന്നാള്‍ ആശംസകള്‍ നിറയുകയാണ്. ഫൈനലിലേക്ക് പ്രവേശിച്ചതോട് കൂടി ദില്‍ഷയ്ക്ക് വലിയ പിന്തുണയാണ് ഉയര്‍ന്ന് വരുന്നത്. ഒപ്പം പല തരത്തിലുള്ള വിമര്‍ശനങ്ങളും ഡീഗ്രേഡിങ്ങും നടക്കുനനുണ്ട്. റോബിന്‍ വിചാരിച്ചാല്‍ ദില്‍ഷ ടൈറ്റില്‍ വിന്നര്‍ ആയേക്കും എന്നുള്ള പ്രചരണവും ഇതിനൊപ്പമുണ്ട്.

ദിൽഷയോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും സീസൺ അവസാനിച്ച് കഴിയുമ്പോൾ ദിൽഷ പുറത്ത് വന്ന ശേഷം അവളുടെ ഇഷ്ടം കൂടി മനസിലാക്കി വീട്ടുകാരോട് ആലോചിച്ച് വിവാഹം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും റോബിൻ പുറത്തിറങ്ങിയതിന് ശേഷം റോബിൻ മാധ്യമങ്ങളോട് പറഞ്ഞത്

ദിൽ‌ഷ പുറത്ത് വന്ന് റോബിന്റെ പ്രണയം സ്വീകരിച്ച് ഇരുവരും വിവാഹിതരാകുന്നത് പ്രതീക്ഷിച്ചാണ് ദിൽറോബ് ഫാൻസ് കഴിയുന്നത്. ‍ കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ ദിൽഷയെ കല്യാണം കഴിക്കുമോ എന്ന ചോദ്യത്തിന് റോബിൻ നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ദിൽഷ സമ്മതം പറഞ്ഞാൽ താനും സന്തോഷിക്കുമെന്നും പക്ഷെ തീരുമാനം അവളുടേതാണ് നിർബന്ധിക്കില്ലെന്നുമാണ് റോബിൻ പറഞ്ഞത്. ദിൽഷ ഇപ്പോൾ ഷോയിലാണ് ഉള്ളത്. ഞങ്ങൾ ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട്സ് എന്ന രീതിയിലാണ്. രണ്ടുപേരും പ്രായപൂർത്തിയായവരാണ്.’ ‘ഷോയൽ വെച്ച് അല്ല ഇത്തരം കാര്യങ്ങൾ പറയേണ്ടതും തീരുമാനിക്കേണ്ടതും. ഇനി ഒരു ആഴ്ച കൂടി മാത്രമെയുള്ളൂ. അതുകഴിഞ്ഞ് അവൾ പുറത്ത് വരും. ശേഷം ഞങ്ങൾ രണ്ടുപേരും സംസാരിക്കും. ലൈഫിന്റെ കാര്യമല്ലേ?. അവൾക്ക് സമ്മതമാണെങ്കിൽ‌ വിവാഹം കഴിക്കും.’

അവളുടെ തീരുമാനത്തിനാണ് പ്രാധാന്യം. അതെല്ലം പരി​ഗണിച്ചാലെ പറ്റൂ. വിവാഹം വേണ്ടെന്ന് പറയുകയാണെങ്കിൽ അതിനും സമ്മതാണ്.’ ‘മുന്നോട്ട് പോകാമെന്നാണ് പറയുന്നതെങ്കിൽ കുറച്ച് കൂടി സന്തോഷം വരും’ റോബിൻ പറഞ്ഞു

More in TV Shows

Trending