TV Shows
റോബിന് പോയത് ദില്‍ഷയ്ക്ക് നല്ലതേ ചെയ്തിട്ടുള്ളൂ ; ഒന്നാം ദിവസം മുതല്‍ 70-ാം ദിവസം വരെ ദില്‍ഷ എന്ത് ചെയ്യുകയായിരുന്നു? ; ദില്‍ഷ വിന്നര്‍ ആയാലും ക്രെഡിറ്റ് റോബിനുള്ളതാണ്; ദിൽഷ മികച്ച മത്സരാർത്ഥിയോ?
റോബിന് പോയത് ദില്‍ഷയ്ക്ക് നല്ലതേ ചെയ്തിട്ടുള്ളൂ ; ഒന്നാം ദിവസം മുതല്‍ 70-ാം ദിവസം വരെ ദില്‍ഷ എന്ത് ചെയ്യുകയായിരുന്നു? ; ദില്‍ഷ വിന്നര്‍ ആയാലും ക്രെഡിറ്റ് റോബിനുള്ളതാണ്; ദിൽഷ മികച്ച മത്സരാർത്ഥിയോ?
ബിഗ് ബോസ് മലയാളം പലപ്പോഴും സമാധാനപരമായിട്ടാണ് പോകുന്നത് എന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസ് സീസൺ 4 അങ്ങനെ ആയിരുന്നില്ല. ഈ സീസൺ മത്സാർത്ഥികൾ എല്ലാം ഒന്നിനൊന്നു മികച്ചതാണ്.
ഇപ്പോൾ ബിഗ് ബോസ് സീസൺ ഫോറിൽ ശക്തരായ മത്സരാര്‍ത്ഥികളാണ് ദില്‍ഷയും റിയാസും. തന്റെ സുഹൃത്തായ റോബിന്റെ പുറത്താകലിന് കാരണക്കാരനായി മാറിയ റിയാസിനെതിരെ പരസ്യമായി തന്നെ യുദ്ധ പ്രഖ്യാപനം നടത്തിയിരുന്നു ഒരിക്കല്‍ ദില്‍ഷ. എന്നാല്‍ ഷോ ഫിനാലെയിലേക്ക് അടുക്കവരെ ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ ഏറെക്കുറെ കെട്ടടങ്ങിയ മട്ടാണ്.
ഇതിനിടെ ഇപ്പോഴിതാ ദില്‍ഷയ്ക്കെതിരെ റിയാസ് നടത്തിയ പരാമര്‍ശം ശ്രദ്ധ നേടുകയാണ്. റോബിന് പുറത്തായതിനെ തുടര്‍ന്നു ദില്ഷയിലുണ്ടായ മാറ്റത്തെക്കുറിച്ചാണ് റിയാസ് പറയുന്നത്. യാതൊരു കണ്ടന്റുമില്ലാതെ, ഒരു ബെസ്റ്റ് ഫ്രണ്ടും ഒരു ബ്രദര്‍ഹുഡും മാത്രമായിട്ടിരുന്നയാള്.
എവിടെയൊക്കയോ ഇരുന്ന് എന്തോക്കയോ സംസാരിച്ച് ഇവിടെ വരെ എത്തി. അതിന് ശേഷം ദില്‍ഷ ഭയങ്കരമായി ആക്ടീവായി. കാരണം റോബിന് പോയതോടെ ദില്‍ഷയ്ക്ക് അനുകൂലമായ സാഹചര്യങ്ങളാണുണ്ടായതെന്ന് ഞാന്‍ പറയുന്നു. റോബിന് പോയത് ദില്‍ഷയ്ക്ക് നല്ലതേ ചെയ്തിട്ടുള്ളൂ.
ദില്‍ഷ ഈ ഷോയുടെ വിജയി ആയാലും ഞാന്‍ പറയും റോബിന് കാരണമാണെന്ന്. കാരണം റോബിന് പോയ ശേഷമാണ് ദില്‍ഷയുടെ സ്വഭാവം പുറത്ത് വന്നത്. ദില്‍ഷയ്ക്ക് കുറച്ചു കാര്യങ്ങളൊക്കെ ഉറക്കെ സംസാരിക്കാനാകുമെന്ന് പുറത്ത് വന്നത് റോബിന് പോയ ശേഷമാണ്. ദില്‍ഷ വിന്നര്‍ ആയാലും ദില്‍ഷയ്ക്ക് ക്രെഡിറ്റില്ല. കാരണം ഒന്നാം ദിവസം മുതല്‍ 70-ാം ദിവസം വരെ ദില്‍ഷ എന്ത് ചെയ്യുകയായിരുന്നു? ഒന്നുമില്ല എന്നാണ് റിയാസ് പറയുന്നത്.
അതേസമയം ബിഗ് ബോസ് മലയാളം സീസണ് 4ന്റെ ആദ്യത്തെ ഫൈനലിസ്റ്റായിരിക്കുകയാണ് ദില്‍ഷ. ടിക്കറ്റ് ടു ഫിനാലെ ടാസ്കില് വിജയിച്ചാണ് ദില്‍ഷ ഫൈനല്‍ ടിക്കറ്റെടുത്തത്. റിയാസും ഫൈനലിലെത്തുമെന്ന് കരുതപ്പെടുന്ന താരമാണ്. വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയ റിയാസ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഷോയിലെ ഏറ്റവും ശക്തനായി മാറുകയായിരുന്നു.
ഇന്നലത്തെ ക്യാപ്റ്റന്‍സി ടാസ്ക് വിജയിച്ച് ഈ സീസണിലെ അവസാനത്തെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് റിയാസ്. ദില്‍ഷയേയും ധന്യയേയും പരാജയപ്പെടുത്തിയാണ് റിയാസ് ക്യാപ്റ്റനായത്. അതുപോലെ ഈ സീസണിൽ ഇതുവരെ ലക്ഷ്മി പ്രിയ കാപ്റ്റൻ ആയിട്ടില്ല.
about biggboss
