സോഷ്യല്‍ മീഡിയയിലെ വൈറല്‍ ഗായകനെ നേരിലെത്തി കണ്ട് കമല്‍ ഹസന്; സമ്മാനമായി നല്‍കിയത് എആര്‍ റഹ്മാന്റെ മ്യൂസിക് കണ്‍സെര്‍വേറ്ററിയില്‍ അഡ്മിഷന്, പഠന ചെലവുകളും സഹായങ്ങളും നല്‍കുമെന്ന ഉറപ്പും
സോഷ്യല്‍ മീഡിയയിലെ വൈറല്‍ ഗായകനെ നേരിലെത്തി കണ്ട് കമല്‍ ഹസന്; സമ്മാനമായി നല്‍കിയത് എആര്‍ റഹ്മാന്റെ മ്യൂസിക് കണ്‍സെര്‍വേറ്ററിയില്‍ അഡ്മിഷന്, പഠന ചെലവുകളും സഹായങ്ങളും നല്‍കുമെന്ന ഉറപ്പും
സോഷ്യല്‍ മീഡിയയിലെ വൈറല്‍ ഗായകനെ നേരിലെത്തി കണ്ട് കമല്‍ ഹസന്; സമ്മാനമായി നല്‍കിയത് എആര്‍ റഹ്മാന്റെ മ്യൂസിക് കണ്‍സെര്‍വേറ്ററിയില്‍ അഡ്മിഷന്, പഠന ചെലവുകളും സഹായങ്ങളും നല്‍കുമെന്ന ഉറപ്പും
തമിഴ്നാട്ടിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരിക്കുകയാണ് ലോകേഷ് കനകരാജ് സംവിധാനത്തില്‍ പുറത്തെത്തിയ കമല്‍ ഹസന് ചിത്രം വിക്രം. ഇതിനോടകം തന്നെ സിനിമയിലെ പാട്ടുകളും ജനശ്രദ്ധ നേടിയിരുന്നു. ഈ കഴിഞ്ഞ ദിവസം സിനിമയിലെ പത്തല..പത്തല…എന്ന് തുടങ്ങുന്ന ഗാനം ഒരു യുവാവ് പ്ലാസ്റ്റിക് ബക്കറ്റില്‍ താളം പിടിചുകൊണ്ട് ഏറ്റുപാടുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നിമിഷ നേരം കൊണ്ട് തന്നെ ജനഹൃദയങ്ങള്‍ കീഴടക്കിയ ഈ പാട്ടുകാരന് അങ്ങിങ്ങായി ഒരുപാട് പ്രശംസകള്‍ ലഭിക്കുകയുണ്ടായി. ഇപ്പോഴിതാ ഈ പ്രതിഭയെ തേടി കമല്ഹാസന് തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. തിരുമൂര്‍ത്തി എന്നാണ് ഈ ഗായകന്റെ പേര്. കാഴ്ചയില്ലാത്ത യുവാവിന്റെ ഏറെ കാലമായുള്ള ആഗ്രഹമായിരുന്നു ഉലകനെ നായകനെ നേരില്‍ പരിചയപെടുകയെന്നത്.
ചിത്രത്തിന്റെ അണിയറപ്രവത്തകരില് നിന്നും തിരുമൂര്‍ത്തിയുടെ പാട്ടിനെ പറ്റി കേട്ടറിഞ്ഞ താരം തന്റെ മറ്റു തിരക്കുകള്‍ മാറ്റി വച്ച് കൊണ്ട് തിരുമൂര്‍ത്തിയുടെ ഗാനമാസ്വദിക്കാന് നേരിട്ടെത്തുകയായിരുന്നു. മ്യൂസിക് കംപോസര്‍ ആകണമെന്ന തിരുമൂര്‍ത്തിയുടെ ആഗ്രഹത്തെ തിരിച്ചറിഞ്ഞ താരം അതിനുള്ള അവസരം നല്കുമെന്നു ഉറപ്പു നല്കി.
തുടര്‍ന്ന് എ. ആര് റഹ്മാനെ ഫോണില്‍ ബന്ധപെട്ടു കൊണ്ട് അദ്ദേഹത്തിന്റെ കെ.എം മ്യൂസിക് കണ്‍സെര്‍വേറ്ററിയില്‍ തിരുമൂര്‍ത്തിയ്ക്ക് അഡ്മിഷന് ശരിയാക്കുകയും ഒപ്പം യുവാവിന് വേണ്ട എല്ലാ സഹായങ്ങളും പഠന ചെലവുകളും വഹിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
ഇതിനു മുമ്പും തിരുമൂര്‍ത്തിയുടെ പാട്ട് ഏറെ വൈറലായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സണ്‍ ടിവിയിലെ ഒരു പരിപാടിയില്‍ അദ്ദേഹം ആലപിച്ച ഗാനങ്ങളെല്ലാം തന്നെ വൈറലായിരുന്നു. കണ്ണാനെ കണ്ണേ… എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി അവസരങ്ങളും തിരുമൂര്‍ത്തിയ്ക്ക് ലഭിച്ചിരുന്നു. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...