News
പ്രമുഖ നടന് റായിമോഹന്‍ പരീദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം
പ്രമുഖ നടന് റായിമോഹന്‍ പരീദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം

ഒഡിയ സിനിമയിലെ പ്രമുഖ നടന് റായിമോഹന്‍ പരീദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നു രാവിലെ കുടുംബാംഗങ്ങളാണ് വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയില്‍ പരിദയെ കണ്ടത്. പരിദയ്ക്ക് ഭാര്യയും രണ്ടു പെണ്മക്കളുമാണ് ഉള്ളത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.
നൂറിലേറെ ഒഡിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പരിദ ബംഗാളി സിനിമയിലും സജീവമായിരുന്നു. നിരവധി പേരാണ് ഇതിനോടകം താരത്തിന് അന്തിമോപചാരം അര്‍പ്പിച്ച് എത്തിയത്.
മികച്ച നവാഗത ഗായകനുള്ള പൂവച്ചൽ ഖാദർ പുരസ്കാരം സ്വന്തമാക്കി ഹരികൃഷ്ണൻ സഞ്ജയൻ. ലോറൻസ് ഫർണാണ്ടസിന്റെ വരികൾക്ക് രാംഗോപാൽ ഹരികൃഷ്ണൻ സംഗീതം പകർന്ന...
മലയാളത്തിലെ നിരവധി സെലിബ്രിറ്റികളെ അഭിമുഖം ചെയ്യുക വഴി ശ്രദ്ധനേടിയ അവതാരകയാണ് വീണ മുകുന്ദൻ. യൂട്യൂബ് ചാനലിലെ അവതാരകയായിരുന്ന വീണ രസകരമായ ചോദ്യങ്ങളിലൂടെയാണ്...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള...
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രമാണ് മോഹൻലാലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...