‘ഒരു കഥ സൊല്ലട്ടുമാ സാര്‍…’; തനിക്ക് ‘മക്കള്‍ സെല്വന്’ എന്ന പേര് വന്നത് ഇങ്ങനെ!, ആ സ്വാമി തന്നെ അനുഗ്രഹിച്ചു പിന്നാലെ സംഭവിച്ചത്; വിജയ് സേതുപതി പറയുന്നു
‘ഒരു കഥ സൊല്ലട്ടുമാ സാര്‍…’; തനിക്ക് ‘മക്കള്‍ സെല്വന്’ എന്ന പേര് വന്നത് ഇങ്ങനെ!, ആ സ്വാമി തന്നെ അനുഗ്രഹിച്ചു പിന്നാലെ സംഭവിച്ചത്; വിജയ് സേതുപതി പറയുന്നു
‘ഒരു കഥ സൊല്ലട്ടുമാ സാര്‍…’; തനിക്ക് ‘മക്കള്‍ സെല്വന്’ എന്ന പേര് വന്നത് ഇങ്ങനെ!, ആ സ്വാമി തന്നെ അനുഗ്രഹിച്ചു പിന്നാലെ സംഭവിച്ചത്; വിജയ് സേതുപതി പറയുന്നു
തെന്നിന്ത്യയില്‍ ഇന്ന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുന്ന താരമാണ് വിജയ് സേതുപതി. മക്കള്‍ സെല്വന് എന്നാണ് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത്. ഇപ്പോഴിതാ മാമനിതന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
തനിക്ക് ആ പേര് വന്നതിന് പിന്നിലെ കഥ പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു സ്വാമിയാണ് തനിക്ക് ഇങ്ങനെയൊരു പേരിട്ടതെന്നാണ് വിജയ് സേതുപതി വെളിപ്പെടുത്തിയത്. ആണ്ടിപ്പട്ടിയിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. തേയിലത്തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹമപ്പോള്‍.
സ്വാമിയുടെ കയ്യില്‍ നിന്ന് അല്പം ഭക്ഷണം ഞാനും വാങ്ങിക്കഴിച്ചു. കുറച്ചു ഭക്ഷണം ഞാന്‍ അദ്ദേഹത്തിനും വാരിക്കൊടുത്തു. സ്വാമി എന്നെ അനുഗ്രഹിക്കുകയും ഒരു അഞ്ഞൂറ് രൂപ കയ്യില്‍ത്തന്ന് അനുഗ്രഹിക്കുകയും ചെയ്തു. ആ സ്വാമിയാണ് സീനു രാമസ്വാമി എന്നും വിജയ് സേതു പതി പറഞ്ഞു.
ജനങ്ങളുടെ മകന് എന്നാണ് മക്കള്‍ സെല്വന് എന്ന വാക്കിന്റെ അര്‍ത്ഥമെന്ന് അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന സംവിധായകന് സീനു രാമസ്വാമി പറഞ്ഞു. ധര്‍മദൂരൈ എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് ജനങ്ങളെല്ലാവരും വിജയ് സേതുപതിയെ സ്വന്തം കുടുംബാംഗത്തേപ്പോലെയാണ് കാണുന്നതെന്ന കാര്യം ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് അത്തരമൊരു പേരിലേക്ക് എത്തുന്നതെന്നും സീനു പറഞ്ഞു.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...