Connect with us

അമ്പമ്പോ…. ലെച്ചു ഗര്‍ഭിണിയായത് ഇങ്ങനെ?; ബാലുവിനെ ഞെട്ടിച്ച ആ കാഴ്ച; ഉപ്പും മുളകും ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചില്ല; രണ്ടാം ഭാഗവും അടിപൊളിയാക്കി ബാലുവും നീലുവും!

News

അമ്പമ്പോ…. ലെച്ചു ഗര്‍ഭിണിയായത് ഇങ്ങനെ?; ബാലുവിനെ ഞെട്ടിച്ച ആ കാഴ്ച; ഉപ്പും മുളകും ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചില്ല; രണ്ടാം ഭാഗവും അടിപൊളിയാക്കി ബാലുവും നീലുവും!

അമ്പമ്പോ…. ലെച്ചു ഗര്‍ഭിണിയായത് ഇങ്ങനെ?; ബാലുവിനെ ഞെട്ടിച്ച ആ കാഴ്ച; ഉപ്പും മുളകും ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചില്ല; രണ്ടാം ഭാഗവും അടിപൊളിയാക്കി ബാലുവും നീലുവും!

ടെലിവിഷന്‍ പരമ്പരകളിൽ വ്യത്യസ്തതകൾ കൊണ്ടുവന്ന ഉപ്പും മുളകും ടീം ഒരിടവേളയ്ക്ക് ശേഷം വീണ്ടും എത്തിയിരിക്കുകയാണ് . ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ പരമ്പര മലയാളികളെ മൊത്തത്തിൽ പിടിച്ചിരുത്തി. അതിലെ ഓരോ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി. എന്നാല്‍ കൊവിഡ് തുടങ്ങിയതോടെ ഉപ്പും മുളകും അവസാനിപ്പിക്കേണ്ടി വന്നു.

അങ്ങനെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായ തിരിച്ച് വരവാണ് ഉപ്പും മുളകും നടത്തിയിരിക്കുന്നത്. മുന്‍പുണ്ടായിരുന്ന അതേ താരങ്ങളെ തന്നെ അണിനിരത്തി പരമ്പരയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്. ഷോ തുടങ്ങി ഒരാഴ്ച പിന്നിടുന്നതിനുള്ളില്‍ ചില രസകരമായ മുഹൂര്‍ത്തങ്ങളാണ് കാഴ്ച വെച്ചിരിക്കുന്നത്. അതിലൊന്ന് ലെച്ചുവിന്റെ ഗര്‍ഭമാണ്..

സംഭവം എന്താണെന്ന് കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ഉപ്പും മുളകും ആയിരം എപ്പിസോഡ് പൂര്‍ത്തിയായതിനൊപ്പം ലെച്ചു എന്ന കഥാപാത്രത്തിന്റെ വിവാഹം നടത്തിയിരുന്നു. അങ്ങനെ സിദ്ധു എന്നൊരു കഥാപാത്രം കൂടി സീരിയലിലേക്ക് വന്നു. എന്നാല്‍ വിവാഹത്തിന്റെ പേരിലുണ്ടായ പൊല്ലാപ്പ് കാരണം ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന നടി ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറി. ഇതോടെ പ്രേക്ഷകരും നിരാശയിലായി. ലെച്ചുവിന്റെ തിരിച്ച് വരവിന് കാത്തിരുന്ന ആരാധകരിലേക്ക് ഉപ്പും മുളകും അവസാനിച്ചു എന്ന വിവരമാണ് ലഭിച്ചത്.

ഇതിനിടെ ഉപ്പും മുളകിലെയും താരങ്ങള്‍ മറ്റൊരു പരിപാടിയുമായി വന്നെങ്കിലും അത് കാര്യമായി വിജയിച്ചില്ല. ഇതിനിടയിലാണ് പരിപാടിയുടെ രണ്ടാം ഭാഗം വരുന്നത്. മുന്‍പ് കണ്ടത് പോലെ തന്നെ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഉപ്പും മുളകും വീണ്ടും യാത്ര തുടങ്ങി. ഇത്തവണ ലെച്ചുവും ഉണ്ടായിരുന്നു. സിദ്ധാര്‍ഥ് എന്നയാളുമായി വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ലെച്ചുവാണ് പരമ്പരയിലുള്ളത്. സിദ്ധു ഗള്‍ഫില്‍ ജോലിയ്ക്ക് പോയതിനാല്‍ സ്വന്തം വീട്ടില്‍ നില്‍ക്കുകയാണ് ലെച്ചു.

ഇതിനിടയിലാണ് ലെച്ചു ഗര്‍ഭിണിയാണെന്ന തോന്നല്‍ ബാലുവിന് വരുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാണിച്ച ലെച്ചു ഗര്‍ഭിണിയാണെന്ന് ബാലു തിരിച്ചറിയുന്നു. ശേഷം ജോലിയ്ക്ക് പോയ നീലുവിനെ വിളിച്ച് വരുത്തി ആശുപത്രിയില്‍ കൊണ്ട് പോവുകയാണ്. മകള്‍ ഗര്‍ഭിണിയായ സന്തോഷത്തില്‍ പച്ച മാങ്ങ വാങ്ങി കൊണ്ട് വരികയും അതവള്‍ക്ക് കൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഒപ്പം മറ്റ് മക്കളോട് വീട്ടിലെ സന്തോഷ വാര്‍ത്ത പറഞ്ഞ് ബാലുവും ആവേശത്തിലായി.

എന്നാല്‍ ആശുപത്രിയില്‍ പോയി തിരിച്ച് വന്നതോടെയാണ് സംഗതിയുടെ യഥാര്‍ഥ വശം പുറത്തറിയുന്നത്. ആരുമറിയാതെ ചില്ലി ചിക്കന്‍ കഴിച്ച ലെച്ചുവിന് വയറിന് പ്രശ്‌നമുണ്ടായതാണ് ഛര്‍ദ്ദിക്കാന്‍ കാരണം. അല്ലാതെ ഗര്‍ഭിണിയല്ലെന്നും രണ്ട് വര്‍ഷം കഴിഞ്ഞിട്ടെ അതിനെ പറ്റി ചിന്തിക്കുന്നുള്ളുവെന്നും പറയുന്നു.

ഇതോടെ താന്‍ മണ്ടനായ വിഷമത്തിലാണ് ബാലു. അവര്‍ രണ്ട് വര്‍ഷത്തിന് ശേഷമേ കുഞ്ഞിനെ നോക്കുന്നുള്ളുവങ്കില്‍ നമുക്ക് ഒന്നും കൂടി ആയാലോ എന്ന് നീലുവിനോട് ബാലു ചോദിക്കുന്നുണ്ട്. അതിനി സത്യമായാൽ പാറുക്കുട്ടിയ്ക്ക് താഴെ ഒരു കുഞ്ഞിനെ കൂടി പ്രതീക്ഷിക്കാം. എല്ലാ തരത്തിലും പരമ്പര മനോഹരമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

about uppum mulakum

More in News

Trending

Recent

To Top