serial story review
എല്ലാ ശത്രുക്കളെയും ഒറ്റയ്ക്ക് നേരിട്ടു; എതിരാളികളെ പ്രൊവോക്ക് ചെയ്തു; സേഫ് ആയി നിന്നവരെ പുറത്തു കൊണ്ട് വന്നു; ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും ബെസ്റ്റ് ഗെയിമര്‍ റിയാസാണ്; എന്നാലും ഈ നോമിനേഷനിൽ റിയാസ് ഔട്ട് ആകും?!
എല്ലാ ശത്രുക്കളെയും ഒറ്റയ്ക്ക് നേരിട്ടു; എതിരാളികളെ പ്രൊവോക്ക് ചെയ്തു; സേഫ് ആയി നിന്നവരെ പുറത്തു കൊണ്ട് വന്നു; ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും ബെസ്റ്റ് ഗെയിമര്‍ റിയാസാണ്; എന്നാലും ഈ നോമിനേഷനിൽ റിയാസ് ഔട്ട് ആകും?!
ബിഗ് ബോസ് സീസണുകൾ ഒന്നും തന്നെ താരതമ്യപ്പെടുത്താൻ സാധിക്കില്ല. എന്നാലും മുന്നോട്ട് പോകുന്നതനുസരിച്ചു ബിഗ് ബോസ് സീസൺ മികച്ചുകൊണ്ടിരിക്കുകയാണ്. മത്സരാർത്ഥികൾക്ക് ബിഗ് ബോസില്‍ ആള്‍മാറാട്ടം ടാസ്കില് ഗംഭീരപ്രകടനം നടത്തി കൈയ്യടി വാങ്ങിയിരിക്കുകയാണ് റിയാസ്. ആദ്യം തന്നെ ലക്ഷ്മിപ്രിയയുടെ വേഷം ധരിച്ച് അവരെ പോലെയാവാനാണ് റിയാസിന് അവസരം ലഭിച്ചത്. അത് മനോഹരമായി തന്നെ അവതരിപ്പിക്കാന്‍ റിയാസിന് സാധിച്ചു.
ബിഗ് ബോസ് വീക്ക്ലി ടാസ്കും റിയാസും ഒരുപോലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇത് മാത്രമല്ല ബിഗ് ബോസില്‍ വന്നതിന് ശേഷം റിയാസ് നടത്തിയ ഗെയിം മുന്നേറ്റങ്ങളെ പറ്റിയും ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരികയാണ്.
ബിഗ് ബോസിനെ കുറിച്ചും പുറത്ത് മത്സരാര്‍ഥികള്‍ക്കുള്ള പിന്തുണയെ പറ്റിയുമൊക്കെ ധാരണയുള്ള റിയാസ് ഷോ യില്‍ നിന്നും രണ്ട് പേരെ പുറത്താക്കി. എന്നിട്ടും വലിയൊരു ഫാന്‍സിനെ സ്വന്തമാക്കി മുന്നേറാന്‍ സാധിച്ചു. ഇതല്ലേ ശരിക്കും ഒരു ഗെയിമറിന്റെ ലക്ഷണം എന്നാണ് ഇപ്പോൾ ആരാധകര്‍ ചോദിക്കുന്നത്.
വിശദമായി വായിക്കാം….”‘ലോകം മൊത്തം പരിഹസിച്ചു. പുറത്ത് സൈബര്‍ അറ്റാക്ക് ആണെന്ന് അറിയാം. എന്നിട്ടും ബിഗ് ബോസിൽ വന്നപ്പോള്‍ തന്നെ 90 ശതമാനം ഫാന്‍സ് ഉള്ള ആളെ ടാര്‍ഗറ്റ് ചെയ്യുന്നു. അത് ലാലേട്ടന്റെ മുന്നില്‍ വച്ചു റെഡ് മാര്‍ക്ക് വരച്ചിട്ടാണ് ഉള്ളില്‍ കയറിയത്. എന്നിട് ഉള്ളില്‍ അതിനെക്കാളും വലിയ ശത്രുക്കള്‍ അറ്റാക്ക് ചെയ്തു. പരിഹാസിച്ചു. അതൊക്കെ തരണം ചെയ്തു ബിഗ് ബോസ് സീസണില്‍ ഇതുവരെ ഇല്ലാത്ത തരത്തിലേക്ക് കളിയെ മാറ്റി മറിച്ചു. ഗെയിം എന്താണെന്ന് മനസിലാക്കി കൊടുത്തു ജനങ്ങള്‍ക്ക്.
സമൂഹത്തില്‍ ജെന്‍ഡര്‍ ഇക്വാളിറ്റി എന്താണെന്ന് വ്യക്തമായിട്ടുള്ള മെസേജ് കൊടുത്തു. ലക്ഷ്യം നിറവേറ്റി തന്റെ എതിരാളിയെ പുറത്താക്കി. 2 ശക്തരായവര്‍ ഔട്ട് ആയി. അതിലൊരാള്‍ കുറ്റിയും പറിച്ചോണ്ട് ഓടി. ഒരാള്‍ പ്രകോപനപരമായി പെരുമാറിയതോടെ ബിഗ് ബോസ് തൂക്കി പുറത്താക്കി. എന്നിട്ടും അവിടെ ഉണ്ടായ എല്ലാ ശത്രുക്കളെയും ഒറ്റയ്ക്ക് നേരിട്ടു. എതിരാളികളെ പ്രൊവോക്ക് ചെയ്തു. സേഫ് ആയി നിന്നവരെ പുറത്തു കൊണ്ട് വന്നു.
അഖിലിനെ പോലും തള്ളി മാറ്റി നോമിനേഷന് സേഫ് ആയി. ശത്രുക്കളെ മിത്രങ്ങളാക്കി. റോബിന് ആരാധിക ദില്‍ഷയെ പോലും കൈയ്യിലക്കി. ലക്ഷ്മിപ്രിയയുടെ തനി സ്വഭാവം ലോകം കണ്ടു. എന്നിട്ടും ടോപ് ഏഴ് പേരില്‍ എത്തി. ഇവന് ആണ് റിയസ്. ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും ബെസ്റ്റ് ഗെയിമര്‍. റിയസ് നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു.. എന്നാണ് ആരാധകര്‍ പറയുന്നത്'”
ഇതിനോടകം തന്നെ ഈ കുറിപ്പ് വൈറലായിക്കഴിഞ്ഞു. ഇന്നും റിയാസിനെ വെറുക്കുന്നവർ ഒരുപാടുണ്ട്. റിയാസ് ഇത്തവണ വോട്ടിങ്ങിൽ വിജയിക്കുമോ? എന്നത് വലിയ സംശയമാണ്.
about riyas salim
