Social Media
“എന്റെ പ്രണയമേ, നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുന്നത് തൂടരൂ; പ്രിയതമയ്ക്ക് ജന്മദിനാശംസകളുമായി ആഷിക് അബു
“എന്റെ പ്രണയമേ, നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുന്നത് തൂടരൂ; പ്രിയതമയ്ക്ക് ജന്മദിനാശംസകളുമായി ആഷിക് അബു
മലയാള സിനിമയിലെ ‘ബോള്‍ഡ് & ബ്യൂട്ടിഫുള്‍’ നായികയാണ് റിമ കല്ലിങ്കല്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. പ്രിയപ്പെട്ടവളുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ആഷിഖ് അബുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. “എന്റെ പ്രണയമേ, നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുന്നത് തൂടരൂ,” എന്നാണ് റിമയ്ക്ക് ആഷിഖിന്റെ ആശംസ
ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ. ക്യാമറയ്ക്കു് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് റിമ കലിങ്കല്‍ എന്ന നടിയെ മറ്റ് അഭിനേത്രികളില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിൽ റിമ തന്റെ സ്ഥാനം നേടിയിട്ടുണ്ട്
ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ ആണ് റിമ ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് കാലത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ അന്തരിച്ച സിസ്റ്റര്‍ ലിനിയുടെ വേഷത്തിലാണ് റിമ എത്തിയത്. അഖില എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ നിര്‍മാതാവും റിമയായിരുന്നു.
