Connect with us

ഈ വീഡിയോയിലുള്ളത് ഞാനല്ല; ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ച് ഒരു പെണ്‍കുട്ടിയേയും ഉപദ്രവിക്കരുത്

Social Media

ഈ വീഡിയോയിലുള്ളത് ഞാനല്ല; ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ച് ഒരു പെണ്‍കുട്ടിയേയും ഉപദ്രവിക്കരുത്

ഈ വീഡിയോയിലുള്ളത് ഞാനല്ല; ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ച് ഒരു പെണ്‍കുട്ടിയേയും ഉപദ്രവിക്കരുത്

ബാലതാരമായി എത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്‍. 2007ൽ ഛോട്ടാ മുംബൈ മുതലാണ് അനിഖ അഭിനയ ലോകത്തേക്ക് എത്തിയത്. ശേഷം മലയാളത്തിലും തമിഴിലുമായി ഇരുപതോളം സിനിമകളുടെ ഭാഗമായി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ അനിഖ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്ക്വെയ്ക്കാറുണ്ട്. അടുത്തിടെ അനിഖയുടെ ചിത്രങ്ങൾക്കുതാഴെ മോശം കമന്റുമായി ആരാധകരെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ താരത്തിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു മോര്‍ഫ് ചെയ്ത വീഡിയോയ്‌ക്കെതിരെ അനിഖ രംഗത്തെത്തിയിരിക്കുകയാണ്. ബ്ലാക്ക് ഡ്രസ്സില്‍ വളരെ ഗ്ലാമറസായ ഫേക്ക് വീഡിയോയാണ് അനിഖയുടേതായി സൈബറിടത്തില്‍ പ്രചരിക്കുന്നത്. ഈ പ്രചരിക്കുന്ന വിഡിയോയില്‍ ഉള്ളത് താനല്ലെന്നും ഇങ്ങനെ ആരോടും പെരുമാറരുതെന്നും താരം പറയുന്നു. വീഡിയോയിലുള്ളത് താനല്ല എന്നും, അത് കാണുന്നവര്‍ക്ക് മനസ്സിലാകും എന്നും അനിഖ പ്രതികരിക്കുന്നു. ദയവായി ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രചരിപ്പിച്ചു തന്നേ ഉപദ്രവിക്കരുത്. തന്നെ എന്നല്ല, ഒരു പെണ്‍കുട്ടിയേയും ഇത്തരത്തില്‍ ഉപദ്രവിക്കരുത് എന്നും താരം പറയുന്നു.

പതിനാറാം വയസ്സിൽ നായികയാകാനുള്ള ഒരുക്കത്തിലാണ് താരം. കപ്പേള സിനിമയുടെ തെലുങ്ക് റീമേക്കിൽ ജെസ്സി ആയി അഭിനയിക്കുന്നത് അനിഖ സുരേന്ദ്രനാണ്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും വിശാഖ് സെനാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക. ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് വിവരം.

More in Social Media

Trending

Recent

To Top