Connect with us

ഈ ലില്ലി പൂക്കള്‍ ദില്‍ഷയ്ക്ക് നല്‍കുന്നു; അതിന് ശേഷം ഞാന്‍ നിങ്ങളെ പ്രൊപ്പോസ് ചെയ്തു. നൂറാം ദിവസവും അതിന് ശേഷവും ഞാന്‍ മിസ് ചെയ്യും; ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഐ റിയലി റിയലി മിസ് യു ; ബ്ലെസ്ലിയും ദിൽഷയും റോബിനും ; ബിഗ് ബോസ് സീസൺ ഫോറിലെ മൂന്നുപേർ!

TV Shows

ഈ ലില്ലി പൂക്കള്‍ ദില്‍ഷയ്ക്ക് നല്‍കുന്നു; അതിന് ശേഷം ഞാന്‍ നിങ്ങളെ പ്രൊപ്പോസ് ചെയ്തു. നൂറാം ദിവസവും അതിന് ശേഷവും ഞാന്‍ മിസ് ചെയ്യും; ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഐ റിയലി റിയലി മിസ് യു ; ബ്ലെസ്ലിയും ദിൽഷയും റോബിനും ; ബിഗ് ബോസ് സീസൺ ഫോറിലെ മൂന്നുപേർ!

ഈ ലില്ലി പൂക്കള്‍ ദില്‍ഷയ്ക്ക് നല്‍കുന്നു; അതിന് ശേഷം ഞാന്‍ നിങ്ങളെ പ്രൊപ്പോസ് ചെയ്തു. നൂറാം ദിവസവും അതിന് ശേഷവും ഞാന്‍ മിസ് ചെയ്യും; ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഐ റിയലി റിയലി മിസ് യു ; ബ്ലെസ്ലിയും ദിൽഷയും റോബിനും ; ബിഗ് ബോസ് സീസൺ ഫോറിലെ മൂന്നുപേർ!

ബിഗ് ബോസ് സീസൺ ഫോറിലെ സംഘർഷങ്ങൾ അവസാനിച്ച മട്ടാണ് . അടികള്‍ക്കും വഴക്കുകള്‍ക്കും ശേഷം മനോഹരമായ നിമിഷങ്ങള്‍ക്കും ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. രാത്രി നടന്ന സ്‌പോണ്‍സേര്‍ഡ് ടാസ്‌കിനിടെയായിരുന്നു സംഭവം. ടാസ്‌കിന്റെ ഭാഗമായി നല്‍കിയ പൂക്കള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള മത്സരാര്‍ത്ഥിയ്ക്ക് നല്‍കാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. അവിടെയാണ് ദിൽഷാ മറ്റൊരു കളികളിച്ചത്.

ദില്‍ഷ തന്റെ കൈയ്യിലുണ്ടായിരുന്ന പൂക്കള്‍ നല്‍കിയത് പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയായ റോബിനായിരുന്നു. തുടർന്ന് ദില്‍ഷ പറഞ്ഞ വാക്കുകൾ വായിക്കാം….

ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഐ റിയലി റിയലി മിസ് യു. ഫൈനല്‍ വരെ ഇവിടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ച മത്സരാര്‍ത്ഥിയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇവിടെയില്ല. എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. നമ്മളെല്ലാവരും നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. നോ പ്രോബ്ലം. ജയിച്ച് വന്നിട്ട് കാണാം. നമുക്ക് ട്രിപ്പും കാര്യങ്ങളുമൊക്കെ പ്ലാന്‍ ചെയ്യാനുള്ളതാണ്. എന്നു പറഞ്ഞാണ് ദില്‍ഷ റോബിന് പൂക്കള്‍ നല്‍കുന്നത്.

പിന്നീടാണ് ബ്ലെസ്ലി എത്തുന്നത്. ദില്‍ഷ, ഇവിടെ നില്‍ക്കാന്‍ യോഗ്യതയില്ലെന്ന് എന്നേയും ദില്‍ഷേയുമൊക്കെ പറഞ്ഞിരുന്നു. ഞാനന്ന് പാട്ടു പാടിയപ്പോള്‍ ദില്‍ഷ അതിന് ഡാന്‍സ് ചെയ്തു. അന്ന് നോട്ടീസ് ചെയ്തതാണ്. സെല്‍ഫി ടാസ്‌ക് കഴിഞ്ഞപ്പോള്‍ എന്റെ അടുത്ത് വന്ന് എന്നെ ആശ്വസിപ്പിച്ചപ്പോള്‍ നിങ്ങളുടെ സ്വഭാവം ഇഷ്ടമായി. പിന്നീട് നിങ്ങളുടെ സെല്‍ഫി ടാസ്‌ക് കണ്ടപ്പോള്‍ നിങ്ങള്‍ കുടുംബത്തെ എത്രത്തോളും സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലായി.

അതിന് ശേഷം ഞാന്‍ നിങ്ങളെ പ്രൊപ്പോസ് ചെയ്തു. നൂറാം ദിവസവും അതിന് ശേഷവും ഞാന്‍ മിസ് ചെയ്യും. നൂറാം ദിവസത്തിന് ശേഷം പുതിയൊരു തുടക്കം ആകട്ടെ എന്നു കരുതുന്നു. ഈ ലില്ലി പൂക്കള്‍ ദില്‍ഷയ്ക്ക് നല്‍കുന്നു. പുതിയ തുടക്കം സുഗന്ധപൂരിതമാകട്ടെ എന്നാശംസിക്കുന്നുവെന്ന് പറഞ്ഞ് ദില്‍ഷയ്ക്ക് പൂക്കള്‍ നല്‍കുകയായിരുന്നു ബ്ലെസ്ലി.

പിന്നീട് ഇതേക്കുറിച്ച് ദില്‍ഷ ബ്ലെസ്ലിയോട് സംസാരിച്ചു. എന്റെ പൊന്ന് ബ്ലെസ്ലി ഞാന്‍ നിന്നോട് എത്ര പ്രാവശ്യം പറഞ്ഞു. നീയെന്താണ് സീരിയസായി എടുക്കാത്തത് എന്ന് ദില്‍ഷ ചോദിച്ചു. ഇതിനൊരു അവസാനം ഇല്ലേ എന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം. നിന്നെ ഞാന്‍ അങ്ങനെ കാണുന്നില്ലെന്ന് നീയെന്താണ് മനസിലാക്കാത്തത്. നീയെന്താ വീണ്ടും വീണ്ടും പറയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും ദില്‍ഷ പറഞ്ഞു.

സ്വിച്ചട്ടപോലെ മാറാന്‍ എന്നെക്കൊണ്ടാകില്ലെന്ന് ബ്ലെസ്ലി പറഞ്ഞു. സ്വിച്ചിട്ട പോലെ വേണ്ട മെല്ലെ മതിയെന്നായി ദില്‍ഷ. എന്നെക്കൊണ്ട് മാറാനാകില്ലെന്ന് ബ്ലെസ്ലി പറഞ്ഞു. എനിക്ക് വേണമെങ്കില്‍ ആടിയുലഞ്ഞ് നില്‍ക്കാമായിരുന്നു. പക്ഷെ സുഹൃത്ത് എന്ന് പറഞ്ഞ് കൂടെ നിര്‍ത്തുന്നത് എനിക്ക് അതൊന്നും വേണ്ടാത്തത് കൊണ്ടാണെന്നും ദില്‍ഷ പറഞ്ഞു.

കര്‍മ എന്ന് പറഞ്ഞത് പോലെ, നീ ഈയ്യൊരു സാഹചര്യത്തിലൂടെ കടന്നു പോകുവാണെങ്കില്‍ നിനക്കെന്റെ അവസ്ഥ മനസിലാകുമെന്നും ദില്‍ഷ പറഞ്ഞു. നീ എന്നെ വേദനിപ്പിച്ച് പോയി വിന്നര്‍ ആയിക്കോളൂവെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി.

നീ വീണ്ടും വീണ്ടും പറയുന്നത് എന്തിനാണ്. പുറത്തിറങ്ങിയാല്‍ നിനക്ക് മുപ്പത്തിനാലാമത്തെ ക്രഷിനെ കിട്ടും എന്ന് ബ്ലെസ്ലി പറഞ്ഞു. നിന്നെക്കുറിച്ച് അന്ന് തോന്നിയത് തന്നെയാണ് ഇപ്പോഴും തോന്നുന്നത്. ഒരു മാറ്റവും വന്നിട്ടില്ലെന്ന് ബ്ലെസ്ലി പറഞ്ഞു. നീ എന്തിനാണ് എന്നെ വെറുതെയിട്ട് കുഴയ്ക്കുന്നതെന്ന് ബ്ലെസ്ലി ദില്‍ഷയോട് ചോദിച്ചു. നീ എന്നെയാണ് കുഴയ്ക്കുന്നത്. ഇവരെല്ലാം ഉപയോഗിക്കുന്നത് എന്റെ പേരാണെന്ന് ദില്‍ഷ പറഞ്ഞു.

അപ്പോള്‍ ഞാന്‍ നിന്റെ അടുത്ത് വരരുത്, ഞാനൊരു ശല്യം ആയോ എന്നും ബ്ലെസ്ലി ചോദിക്കുന്നുണ്ട്. ദില്‍ഷ നോ എന്ന് പലവട്ടം വ്യക്തമാക്കിയിട്ടും പിന്നാലെ നടക്കുന്നത് തുടരുന്നത് ബ്ലെസ്ലിയ്ക്ക് വിനയാകുമോ എന്നത് കണ്ടറിയണം.

about biggboss

More in TV Shows

Trending