serial news
സൂരജ് സണ്ണിന്റെ ജീവിതം മാറ്റിയ പുത്തൻ തുടക്കം; സ്വപ്നം കണ്ടത് സംഭവിച്ചു; ആ സന്തോഷ വാർത്ത പങ്കുവച്ച് സൂരജ് സൺ ; ആശംസകൾ നേർന്ന് ആരാധകർ !
സൂരജ് സണ്ണിന്റെ ജീവിതം മാറ്റിയ പുത്തൻ തുടക്കം; സ്വപ്നം കണ്ടത് സംഭവിച്ചു; ആ സന്തോഷ വാർത്ത പങ്കുവച്ച് സൂരജ് സൺ ; ആശംസകൾ നേർന്ന് ആരാധകർ !
മലയാളികൾ ഇന്നും ഓർത്തുവെയ്ക്കുന്ന കഥാപാത്രമാണ് പാടാത്ത പൈങ്കിളിയിലെ ആദ്യത്തെ ദേവ. സീരിയലിൽ നായകന്മാർ അധികനാൾ വാഴില്ല എന്ന് പറയാവുന്നപോലെ മൂന്ന് ദേവമാർ മാറി മാറി വന്നു.
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് സണ്‍. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ താരത്തിന് സാധിച്ചു .
സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരായ ദേവ എന്നാണ് നടനെ ഇപ്പോഴും അറിയപ്പെട്ടിരുന്നത്. സീരിയലില്‍ നിന്ന് പിന്മാറിയിട്ടും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ദേവയാണ് നടന്.
സീരിയല്‍ മികച്ച രീതിയില്‍ മുന്നേറുമ്പോഴായിരുന്നു സൂരജിന്റെ പിന്മാറ്റം. ഇത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. സൂരജിനെ മടക്കി കൊണ്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. സൂരജ് ദേവയായി മടങ്ങി എത്തണമെന്നാണ് ഇപ്പോഴും പ്രേക്ഷകരുടെ ആഗ്രഹം.
സൂരജ് സീരിയലില്‍ നിന്ന് പിന്മാറിയതോടെ നിരവധി പ്രശ്നങ്ങളും വിവാദങ്ങളും തല പൊക്കിയിരുന്നു. നടനെ സീരിയലില്‍ നിന്ന് മാറ്റിയതാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനെ തുടര്‍ന്ന് ടോപ്പ് ഫൈവില്‍ ഇടംപിടിച്ചിരുന്ന സീരിയല്‍ താഴേയ്ക്ക് പോവുകയും ചെയ്തു.ഇതുവരേ പഴയ രീതിയിലേയ്ക്ക് വന്നിട്ടില്ല.
ഇപ്പോഴിത സ്വപ്നം കണ്ടത് ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്. സൂരജ് തന്നെയാണ് ആരാധകരോട് ആ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ഒരു മേക്കോവര്‍ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. സൂരജിന് ആശംസയുമായി ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
സൂരജ് നായകനായി എത്തുന്ന ആദ്യ ചിത്രമാണ് ആറാട്ട് മുണ്ടന്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന് വേണ്ടിയുള്ള മേക്കോവര്‍ വീഡിയോയാണ് സൂരജ് പങ്കുവെച്ചിരിക്കുന്നത്.
പണ്ടൊക്കെ താടി എടുത്ത് മീശ വയ്ക്കുമ്പോഴും മുടി വളര്‍ത്തുമ്പോഴും.. ഒരുകാലത്ത് ഏതെങ്കിലും സിനിമയ്ക്ക് വേണ്ടി ഇങ്ങനെയൊക്കെ മേയ്ക്കോവര് വേണ്ടിവരുമെന്ന് സ്വപ്നം മാത്രമായിരുന്നു. പക്ഷേ ഇന്ന് യാഥാര്‍ത്ഥ്യമായി’; എന്ന് കുറിച്ച് കൊണ്ടാണ് താടി സ്വയം ട്രിം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ ‘ഹൃദയ’ത്തില്‍ കിട്ടിയ ചെറിയ വേഷം വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും താന്‍ ആദ്യം അഭിനയിച്ച സീരയല്‍ തന്നെയാണ് തന്നെ താനാക്കി മാറ്റിയതെന്നും ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ സൂരജ് പറഞ്ഞിരുന്നു.
നടിയും ബിഗ് ബോസ് താരവുമായ ലക്ഷ്മിപ്രിയയാണ് ആറാട്ട് മുണ്ടന്റെ തിരക്കഥ ഒരുക്കുന്നത്. ലക്ഷ്മിയുടെ ഭര്‍ത്താവ് പി ജയ്ദേവാണ് സിനിമ സംവിധാനം ചെയ്യുന്നത്.പ്രശസ്ത സംഗീതജ്ഞനായിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് പി ജയ് ദേവ്.
സൂരജിനോടൊപ്പ വന്‍താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.കൈലാഷ്, മറീന മൈക്കിള്‍ , ശ്രുതിലക്ഷ്മി, ഐ എം വിജയന് , ശിവജി ഗുരുവായൂര്‍ , കോബ്ര രാജേഷ്, ശിവജി ഗുരുവായൂര്‍ , ബിനു അടിമാലി, വിജയകുമാരി , രാഖി കണ്ണൂര്‍, അശ്വതി, ബിന്ദു, അന്‍സു കോന്നി എന്നിവരാണ് മറ്റ് താരങ്ങള്‍.
സ്വന്തം വീടിനോ വീട്ടുകാര്‍ക്കോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാടിനെ സേവിക്കാനിറങ്ങിയ മുരളിയെന്ന രാഷ്ട്രീയക്കാരനിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍ മുന്നോട്ട് സഞ്ചരിക്കുന്നത്.
മുരളിയും മുരളിക്കൊപ്പമുള്ള നാലു സുഹൃത്തുക്കളുടെയും സ്നേഹബന്ധത്തിന്റെ കഥയും ചിത്രത്തില്‍ അതിശക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ സ്നേഹബന്ധത്തിന്റെ യും രാഷ്ട്രീയ പശ്ചാത്തലത്തിന്റെയും ഇടയിലൂടെ സഞ്ചരിക്കുന്ന സിനി എല്ലാ വിഭാഗം പ്രേക്ഷകരുടേയും പള്‍സ് മനസ്സിലാക്കി കൊണ്ടാണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു.
about sooraj sun
