Connect with us

എന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം നിറഞ്ഞ തിയ്യതി, ഈ മൂന്നു വർഷം കഴിഞ്ഞിട്ടും ദേവ എന്ന കഥാപാത്രത്തെയും എന്നെയും മറക്കാതെ ഇന്നും സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് നന്ദി പറഞ്ഞാൽ മതിയാവില്ല; സൂരജ് സൺ

Malayalam

പാടാത്ത പൈങ്കിളിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് സൂരജ് സണ്‍. പിന്നീട് സീരിയലിൽ നിന്നും പിന്മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ഓരോ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാറുണ്ട്. അത്തരത്തിൽ ജീവിതത്തിൽ മറക്കാനാകാത്ത ദിവസത്തിൻറെ ഓർമ പങ്കുവെക്കുകയാണ് താരം.

എല്ലാവർക്കും നമസ്കാരം . ഇന്ന് സെപ്റ്റംബർ 7… എന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം നിറഞ്ഞൊരു തീയതി ആയിരുന്നു. സെപ്റ്റംബർ എന്റെ ജീവിതത്തിലേക്ക് ഒരു പുതിയ അധ്യായം തുടങ്ങിയ ദിവസം..നിങ്ങളുടെ മുന്നിലേക്ക് “പാടാത്ത പൈങ്കിളി” സീരിയലിൽ ‘ദേവ’ എന്ന പേരിൽ (കഥാപാത്രമായി) വരാൻ സാധിച്ച ദിവസം. ഇന്നേക്ക് മൂന്നു വർഷം പൂർത്തിയായിരിക്കുന്നു. സീരിയലിന്റെ ചെറിയൊരു കാലയളവിൽ മാത്രം നിൽക്കാൻ സാധിച്ചില്ലെങ്കിലും ഇന്നും നിങ്ങളുടെ ഉള്ളിൽ ദേവ ആയി ഞാൻ ഉണ്ടെന്ന് അറിയുന്നതിൽപരം സന്തോഷം മറ്റൊന്നില്ല… എല്ലാം ഒരു വിശ്വാസം. അഭിനയത്തോടുള്ള എന്റെ അടങ്ങാത്ത ആഗ്രഹം. ഈ മൂന്നു വർഷം കഴിഞ്ഞിട്ടും ദേവ എന്ന കഥാപാത്രത്തെയും എന്നെയും മറക്കാതെ ഇന്നും സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു”, സൂരജ് കുറിച്ചു.

മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൂരജ് നായകനായി എത്തുന്നത്. “മൃദു ഭാവേ ദൃഢ കൃത്യേ” എന്നാണ് ചിത്രത്തിന്റെ പേര്. സൂരജ് സൺ ആദ്യമായി നായകനാവുന്ന സിനിമ കൂടിയാണ് ഇത്. ഹൃദയം, ആറാട്ടുമുണ്ടൻ, പ്രൈസ് ഓഫ് പൊലീസ് എന്നീ ചിത്രങ്ങുടെയും ഭാഗമായിരുന്നു സൂരജ്.

More in Malayalam

Trending

Recent

To Top