Connect with us

ആറ് വര്‍ഷത്തെ പ്രണയം;രഹസ്യ വിവാഹ വാർത്ത; കല്യാണത്തിന് പിന്നിലെ യഥാർത്ഥ കഥ വ്യക്തമാക്കി കുടുംബവിളക്കിലെ നൂബിൻ;കാമുകിയെ നെഞ്ചോട് ചേര്‍ത്തുള്ള ഫോട്ടോ ; ഏറ്റെടുത്ത് ആരാധകർ!

serial news

ആറ് വര്‍ഷത്തെ പ്രണയം;രഹസ്യ വിവാഹ വാർത്ത; കല്യാണത്തിന് പിന്നിലെ യഥാർത്ഥ കഥ വ്യക്തമാക്കി കുടുംബവിളക്കിലെ നൂബിൻ;കാമുകിയെ നെഞ്ചോട് ചേര്‍ത്തുള്ള ഫോട്ടോ ; ഏറ്റെടുത്ത് ആരാധകർ!

ആറ് വര്‍ഷത്തെ പ്രണയം;രഹസ്യ വിവാഹ വാർത്ത; കല്യാണത്തിന് പിന്നിലെ യഥാർത്ഥ കഥ വ്യക്തമാക്കി കുടുംബവിളക്കിലെ നൂബിൻ;കാമുകിയെ നെഞ്ചോട് ചേര്‍ത്തുള്ള ഫോട്ടോ ; ഏറ്റെടുത്ത് ആരാധകർ!

ഏഷ്യാനെറ്റ് പരമ്പര കുടുംബവിളക്കിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് നൂബിന്‍ ജോണി. നൂബിന്‍ ജോണിയെന്ന പേരിനേക്കാള്‍ കുടുംബവിളക്കിലെ പ്രതീഷ് എന്ന് പറഞ്ഞാലാണ് കൂടുതൽ മലയാളികൾക്ക് പരിചയം.

കുടുംബ പ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല യൂത്തിനിടയിലും നടന് ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നൂബിന്‍. തന്റെ സീരിയല്‍ വിശേഷങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം നൂബിന്‍ ആരാധകരുമായി പങ്കിടാറുണ്ട്. വളരെപ്പെട്ടന്ന് തന്നെ എല്ലാം പ്രേക്ഷകർക്കിടയിൽ വൈറലാകാറുമുണ്ട്.

സീരിയലില്‍ ഇപ്പോള്‍ പുതിയ സന്തോഷത്തിലൂടെ കടന്ന് പോകുകയാണ് പ്രതീഷ്. വൈകാതെ പ്രതീഷും സഞ്ജനയും അച്ഛനും അമ്മയും ആവും. ശ്രീനിലയത്തില്‍ എല്ലാവരും ആ സന്തോഷത്തിലാണ്. എന്നാല്‍ ജീവിതത്തില്‍ അധികം വൈകാതെ മിസ്റ്റര്‍ ആന്റ് മിസിസ് ആവും എന്നാണ് പ്രതീഷിനെ അവതരിപ്പിയ്ക്കുന്ന നൂബിന്‍ ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്.

കാമുകിയെ നെഞ്ചോട് ചേര്‍ത്ത് ചുംബിയ്ക്കുന്ന ബീച്ച് വീഡിയോയ്‌ക്കൊപ്പം ആ സന്തോഷ വാര്‍ത്ത നൂബിന്‍ പങ്കുവച്ചു. കല്യാണത്തിന് ഇനി ദിവസങ്ങള്‍ മാത്രം, ആഗസ്റ്റില്‍ വിവാഹം ഉണ്ടാകും എന്നാണ് വീഡിയോയ്‌ക്കൊപ്പം പങ്കുവച്ച ഹാഷ് ടാഗുകളിലൂടെ പ്രതീഷ് പറയുന്നത്. ആശംസകളുമായി കമന്റ് ബോക്‌സില്‍ ആരാധകര്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ വീഡിയോയില്‍ ഭാവി ഭാര്യയുടെ മുഖം നൂബിന്‍ കാണിയ്ക്കുന്നില്ല.

ആറ് വര്‍ഷത്തിലേറെയായി പ്രണയത്തിലാണ് താന്‍ എന്ന് നേരത്തെ നൂബിന്‍ വെളിപ്പെടുത്തിയിരുന്നു. ഭാര്യ ഡോക്ടറാണ്. തന്റെ കരിയറില്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് എന്നും പ്രതീഷ് പറഞ്ഞിരുന്നു. എന്നാല്‍ പങ്കാളിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ നൂബിന്‍ തയ്യാറല്ലായിരുന്നു.

അടുത്തിടെ നൂബിൻ പങ്കിട്ട വീഡിയോ ഏറെ ചർച്ചയായിരുന്നു. അതോടെ നൂബിന്റെ വിവാഹം കഴിഞ്ഞു എന്ന സംശയം ആരാധകർക്കിടയിൽ ഉണ്ടായി. ഒരു ബീച്ച് വീഡിയോ ആണ് നൂബിന്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ കാണിക്കുന്ന പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ല. ‘എന്റെ ജീവിതാവസാനം വരെ നിന്നെ ഞാന്‍ പ്രണയിക്കും’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ വീഡിയോയ്‌ക്കൊപ്പമുള്ള ഹാഷ് ടാഗുകളാണ് ആരാധകരുടെ കണ്ണിലുടക്കിയത്. പ്രണയിനി, ജീവിതം, എന്റെ ഭാര്യ, ഡോക്ടര്‍ എന്നീ ടാഗുകളാണ് വീഡിയോയ്‌ക്കൊപ്പം നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വാക്കുകള്‍ കണ്ട് താരം വിവാഹിതനായോ എന്ന് ചോദിക്കുകയാണ് പല ആരാധകരും.

about noobin johny

More in serial news

Trending