‘പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ ഇയാളെയല്ലാതെ മറ്റൊരെയും കിട്ടിയില്ലേ?’; പലപ്പോഴും കറുത്തവനായതിന്റെപേരില്‍ കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും അപ്പുണ്ണി ശശി
‘പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ ഇയാളെയല്ലാതെ മറ്റൊരെയും കിട്ടിയില്ലേ?’; പലപ്പോഴും കറുത്തവനായതിന്റെപേരില്‍ കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും അപ്പുണ്ണി ശശി
‘പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ ഇയാളെയല്ലാതെ മറ്റൊരെയും കിട്ടിയില്ലേ?’; പലപ്പോഴും കറുത്തവനായതിന്റെപേരില്‍ കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും അപ്പുണ്ണി ശശി
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു പുഴു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തില്‍ ബികെ കുട്ടപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അപ്പുണ്ണി ശശിയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുഴുവിലെ തന്റെ കഥാപാത്രം ചിലരെ അസ്വസ്ഥരാക്കിയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അപ്പുണ്ണി.
പുഴു കണ്ടിട്ട് ചിലര്‍ ചോദിച്ചത് ‘പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ ഇയാളെയല്ലാതെ മറ്റൊരെയും കിട്ടിയില്ലേ?’ എന്നാണ്. അത്തരം പ്രതികരണങ്ങള്‍ എന്റെ അഭിനയത്തിനു കിട്ടിയ അവാര്‍ഡായാണ് കാണുന്നത്. കാരണം, കുട്ടപ്പന് എന്ന കഥാപാത്രം ചിലരെയെല്ലാം അസ്വസ്ഥമാക്കുന്നു എന്നറിയുമ്പോള്‍ സന്തോഷം, അഭിമാനം എന്നും അദ്ദേഹം പറഞ്ഞു.
അവഗണനകളൊക്കെ ഒരുപാട് ഉണ്ടായിട്ടുണ്ട്, പലപ്പോഴും കറുത്തവനായതിന്റെപേരില്‍ കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ ഇതേ കറുപ്പുതന്നെ വിജയങ്ങളും തന്നിട്ടുണ്ട്. പുഴുവിലെ കുട്ടപ്പന് എന്ന മികച്ച കഥാപാത്രം തേടിയെത്തിയത് ഞാന്‍ കറുത്തവനായതുകൊണ്ടാണ്.
ജാതിയുടെയും വര്‍ണത്തിന്റെയുമൊക്കെപേരില്‍ മനുഷ്യര്‍ മാറ്റിനിര്‍ത്തപ്പെടുകയും വിവേചനങ്ങള്‍ നേരിടുകയും ചെയ്യുന്ന ലോകത്താണ് നമ്മള് ഇപ്പോഴും ജീവിക്കുന്നത്. അത്തരം ചിന്തകള്‍ ഈ ലോകത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അര്‍ബുദമാണ്. മരുന്നിട്ട് തുടച്ചാലോ വെട്ടിമാറ്റിയാലോ അത് ഒരിക്കലും മാറില്ല. പക്ഷേ, നമുക്കാവുന്ന രീതിയില്‍ അത്തരം ചിന്തകള്‍ക്കുമേല്‍ നല്കുന്ന വലിയ അടിയാണ് പുഴു എന്ന സിനിമ എന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...