Malayalam
ആ കാര്യം ആലോചിക്കാതിരിക്കും, ഓർക്കുമ്പോൾ ഡൗണാകും! അതിന് സമയമായിട്ടില്ലെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കും
ആ കാര്യം ആലോചിക്കാതിരിക്കും, ഓർക്കുമ്പോൾ ഡൗണാകും! അതിന് സമയമായിട്ടില്ലെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കും
വളരെ ചെറുപ്പത്തിൽ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുവാങ്ങിയ ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് വന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ ഗംഭീര ആലാപനശൈലിയോടെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടനെഞ്ചിൽ ഇടം നേടിയ അമൃത സുരേഷ് പിന്നീട് സെലിബ്രിറ്റിയായി മാറുകയായിരുന്നു. നടൻ ബാലയുമായുള്ള വിവാഹവും പിന്നീടുണ്ടായ കലഹവും വേർപിരിയലുമൊക്കെ മാധ്യമങ്ങളിലൂടെ ആരാധകർ അറിഞ്ഞതാണ്.
ഇതിന് പിന്നാലെയായിരുന്നു അമൃതം ഗമയ എന്ന ബാൻ്റിലൂടെ അനിയത്തി അഭിരാമി സുരേഷിനെ അമൃത ഒപ്പം കൂട്ടിയത്. ബാൻ്റും ഒപ്പം വ്ലോഗിങ്ങുമൊക്കെയായി രണ്ട് പേരും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ മിന്നിത്തിളങ്ങി. അതിനിടെ
ബിഗ് ബോസ് മലയാളം സീസൺ 2 വിൽ വൈൽഡ് കാർഡ് എൻട്രി മത്സരാർത്ഥികളായി സഹോദരിമാർ എത്തിയിരുന്നു
ഇപ്പോൾ ഇതാ ജോണ്‍ ബ്രിട്ടാസിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അമൃതയും അഭിരാമിയും തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്
‘സംഗീത മേഖലയില്‍ നിന്നും വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ പാട്ട് എനിക്ക് കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആലോചിച്ച സന്ദര്‍ഭങ്ങളേറെയാണ്. എനിക്ക് എന്തുകൊണ്ട് അവസരങ്ങള്‍ ലഭിക്കുന്നില്ല, ഏതെങ്കിലും പാട്ട് കിട്ടിക്കൂടേയെന്ന് വരെ ചിന്തിച്ചിട്ടുണ്ട്. പാട്ടുകാരല്ലാത്തവരെപ്പോലും പാടിപ്പിക്കുന്ന കാലഘട്ടമാണെന്നാണ് അമൃത പറയുന്നത്.
സ്റ്റേജിലൊക്കെ അമൃത നിറഞ്ഞുപാടാറുണ്ട്. കിട്ടേണ്ട പാട്ടുകള്‍ അമൃതയ്ക്ക് കിട്ടിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് ചോദിച്ചത്. എനിക്ക് ശരിക്കും വിഷമം തോന്നുന്ന കാര്യമാണിത്. ചില സമയത്ത് എന്നെ ഡൗണാക്കിക്കളയും. എനിക്ക് ശേഷം വന്നവര്‍ പോലും ഒരുപാട് ഉയരത്തില്‍ നില്ക്കുമ്പോള് കുറച്ച് കുശുമ്പും വിഷമങ്ങളുമൊക്കെ തോന്നാറുണ്ട്. വിഷമങ്ങളെല്ലാം മാതാഅമൃതാനന്ദമയി അമ്മയോട് പോയി പറയാറുണ്ട്. പിന്നീട് അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ സമയം ആയിട്ടില്ലെന്ന് മനസ്സിലാവുമെന്നും അമൃത സുരേഷ് പറയുന്നു. നമ്മള് എപ്പോഴും നമ്മളുടെ ബെസ്റ്റ് തന്നെ പോര്‍ട്രയിറ്റ് ചെയ്യണം എല്ലായിടത്തുമെന്നായിരുന്നു അഭിരാമി സുരേഷ് പറഞ്ഞത്. എന്റെ പോലെ തന്നെ സെയിം എക്സ്പീരിയന്‍സ് അഭിരാമിക്കുണ്ടായിട്ടുണ്ടെന്നും അമൃത പറയുന്നു
