Connect with us

സെറ്റിലേക്ക് പോകുന്നില്ല, പരമ്പരയിലെ പിന്മാറ്റത്തിന്റെ യഥാർത്ഥ കാരണം തുറന്നടിച്ച് അർജുൻ

Malayalam

സെറ്റിലേക്ക് പോകുന്നില്ല, പരമ്പരയിലെ പിന്മാറ്റത്തിന്റെ യഥാർത്ഥ കാരണം തുറന്നടിച്ച് അർജുൻ

സെറ്റിലേക്ക് പോകുന്നില്ല, പരമ്പരയിലെ പിന്മാറ്റത്തിന്റെ യഥാർത്ഥ കാരണം തുറന്നടിച്ച് അർജുൻ

ഡബ്സ്മാഷിലൂടെ മലയാളികളുടെഇഷ്ട്ടം പിടിച്ചു വാങ്ങിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താര കല്യാണിൻ്റെ മകൾ കൂടിയായ സൗഭാഗ്യയുടെ വിവാഹം സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. സൗഭാഗ്യയോടൊപ്പം നൃത്ത വേദികളിലും ടിക് ടോക്കിലൂടെയും പ്രേക്ഷകർക്ക് പരിചിതനായ എത്തിയ അർജുൻ സോമശേഖരനാണ് സൗഭാഗ്യയെ താലി ചാർത്തി കൂടെ കൂട്ടിയത്. അടുത്തിടെയാണ് അർജുൻ മിനി സ്‌ക്രീൻ അഭിനയരംഗത്തേക്ക് എത്തിയത്.

ചക്കപ്പഴമെന്ന പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അര്‍ജുനായിരുന്നു. പരമ്പര മുന്നേറുന്നതിനിടയിലായിരുന്നു അർജുൻ ആ കഥാപാത്രത്തിൽ നിന്ന് പിന്‍വാങ്ങിയത്. പരമ്പരയിൽ നിന്ന് താൻ പിന്മാറുകയാണെന്ന് അറിയിച്ച് കൊണ്ടുള്ള അര്‍ജുന്റെ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചക്കപ്പഴത്തില്‍ നിന്നും പിന്‍മാറിയെന്നും കാരണങ്ങള്‍ പറയാന്‍ താല്‍പര്യമില്ലെന്നായിരുന്നു അന്ന് അര്‍ജുന്‍ കുറിച്ചത്. തന്നെ പിന്തുണച്ചവരോടെല്ലാം നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്. അർജുന്റെ പിന്മാറ്റം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെ പരമ്പരയിൽ നിന്ന് ഇടവേളയെടുത്തതിന്റെ കാരണം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു. ഡാൻസ് ക്ലാസ് മുടങ്ങുന്നതിനാൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പരമ്പരയിൽ നിന്നും താരം പിന്മാറുകയായിരുന്നുവെന്നായിരുന്നു അർജുൻ പറഞ്ഞത്

ഇപ്പോൾ ഇതാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിൽ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ വീണ്ടും പങ്കുവെക്കുകയാണ്.

‘ചക്കപ്പഴത്തിന്റെ സെറ്റിലേക്ക് പോവാത്തത് ദേഷ്യം കൊണ്ടൊന്നുമല്ല. അവിടെ ഫുള്‍ തമാശയാണ്. പോവരുത് എന്നൊന്നും പറഞ്ഞിട്ടില്ല. സൗഭാഗ്യ കാരണമല്ല ചക്കപ്പഴത്തില്‍ നിന്നും പിന്‍വാങ്ങിയത്. ഒരുകാര്യത്തിനും അന്യോന്യം നിര്‍ബന്ധിക്കാറില്ല തങ്ങള്‍ രണ്ടാളുമെന്നും ഇരുവരും പറയുന്നു. ചെലവുകളെക്കുറിച്ചോര്‍ത്ത് ചെറിയ ടെന്‍ഷനൊക്കെയുണ്ടാവാറുണ്ട്. ഉപജീവന മാര്‍ഗം തന്നെയാണ് ഡാന്‍സ് ക്ലാസ്. നല്ല രീതിയില്‍ നടന്നോണ്ട് പോവുന്ന സ്ഥാപനമാണെന്ന് അർജുൻ പറയുന്നു

വിവാഹം കഴിഞ്ഞ സമയത്ത് പലരും ചോദിച്ചത് ഡോക്ടറെ കാണുന്നില്ലേയെന്നായിരുന്നു. എന്തെങ്കിലും കുഴപ്പമുണ്ടോയെയെന്നാണ് അവരുടെ ചോദ്യം. എന്നാൽ അമ്മയും അമ്മൂമ്മയും അങ്ങനെയൊന്നും ചോദിച്ചില്ലെന്ന് സൗഭാഗ്യ പറയുന്നു. പൊതുവെ ദേഷ്യക്കാരനായി പറയാറുണ്ടെങ്കിലും ആള്‍ പാവമാണെന്ന് സൗഭാഗ്യ പറയുന്നു.

More in Malayalam

Trending

Recent

To Top