Malayalam
ജയ ജയ ജയ ജയ ഹേ’യുടെ സെറ്റില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തി ക്രിക്കറ്റ് താരം സഞ്ജു സാംസണ്
ജയ ജയ ജയ ജയ ഹേ’യുടെ സെറ്റില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തി ക്രിക്കറ്റ് താരം സഞ്ജു സാംസണ്
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ജയ ജയ ജയ ജയ ഹേ’യുടെ സെറ്റില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തി ക്രിക്കറ്റ് താരം സഞ്ജു സാംസണ്. ബേസില്‍ ജോസഫുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഒരാളാണ് സഞ്ജു സാംസണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കറുണ്ട്. അയര്‍ലാന്‍ഡിന് എതിരെയുള്ള പരമ്പരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഞ്ജു ട്രെയിനിങ് സെഷനുകള്‍ക്ക് വേണ്ടി പോകുന്നതിനു മുന്‍പാണ് സുഹൃത്തിന്റെ ചിത്രത്തിന്റ സെറ്റില്‍ എത്തിയത്.
അണിയറ പ്രവര്‍ത്തകരും താരങ്ങളുമൊത്തുള്ള സഞ്ജുവിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.
‘മുത്തുഗൗ’, ‘അന്താക്ഷരി’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ വിപിന്‍ ദാസാണ് ‘ജയ ജയ ജയ ജയ ഹേ’ സംവിധാനം ചെയ്യുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.’ജാന്‍ എ മന്’ എന്ന വമ്പന്‍ ഹിറ്റിനു ശേഷം ചിയേര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാണം.
അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബബ്ലു അജുവാണ് ചായഗ്രാഹകന്,ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. അങ്കിത് മേനോന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.
