യുവതാരം ധീരജ് ഡെന്നിസ് വിവാഹിതനായി. വിവാഹത്തെ സംബന്ധിച്ച് ധീരജ് യാതൊരു വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻ ടൊവിനോയുടെയും നിവിൻ പോളിയുടെയും കസിൻ കൂടിയാണ് ധീരജ്.
ധീരജിന് ആശംസകളറിയിച്ച് ടൊവിനോ ഇൻസ്റ്റാഗ്രാമിൽ വീഡിയോയും പങ്കുവെച്ചിരുന്നു. ടൊവിനോയുടെ അച്ഛനും അമ്മയും ഭാര്യയും മക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. നടിമാരായ ആദ്യ പ്രസാദ്, അപർണ ബാലമുരളി എന്നിവരും ചടങ്ങിൽ സംബന്ധിക്കാനായി എത്തിയിരുന്നു
ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് ധീരജ് മലയാള സിനിമയിൽ നായകനായി അരങ്ങേറിയത്. കർണൻ നെപ്പോളിയൻ ഭഗത്സിംഗ്, മൈക്കേൽ കോഫി കഫേ തുടങ്ങി ഒരു പിടി സിനിമകളിൽ ധീരജ് നായകനായി എത്തിയിട്ടുമുണ്ട്. ബംഗളൂരുവിൽ ഇന്ട്രമെന്റേഷൻ എൻജിനീയറായി ജോലി ചെയ്യുമ്പോഴാണ് സിനിമ മോഹം കേറി ധീരജ് ആ ജോലി വിട്ടു തന്റെ സ്വപ്നത്തിനു പിറകെ പാഞ്ഞത്. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പള്ളി ഗ്രൂപ്പിൽ ചേർന്ന ശേഷമാണ് തനിക്ക് അഭിനയ മോഹം തുടങ്ങിയത് എന്നും ധീരജ് മുൻപ് പറഞ്ഞിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. സിനിമകൾക്കൊപ്പം അവതരണ മേഖലയിലും സജീവമാണ് താരം. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ...
അടുത്തിടെയായിരുന്നു ആശ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയായത്. ആദിത്യനാണ് വരന്. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹാഘോഷങ്ങൾ നടന്നത്. ദിലീപ്,...
ബിഗ് ബോസിന്റെ അഞ്ചാം സീസൺ തുടങ്ങാനിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ് പോയ സീസണിലെ മത്സരാർത്ഥിയായിരുന്ന റോബിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാവുകയാണ്. കഴിഞ്ഞ...