Malayalam
ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണം എന്ന് പറയുന്ന വൃത്തിക്കെട്ട മനസ്സുള്ളവര്‍ക്കായി..; പോസ്റ്റുമായി ഉമ നായര്‍
ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണം എന്ന് പറയുന്ന വൃത്തിക്കെട്ട മനസ്സുള്ളവര്‍ക്കായി..; പോസ്റ്റുമായി ഉമ നായര്‍
മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്‌കര്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. മോഹന്‍ലാല്‍ നായകനായി എത്തിയ ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തില്‍ നായിക ഐശ്വര്യ ആയിരുന്നു. മലയാള സിനിമയില്‍ ഒരുകാലത്തു വളരെയേ നല്ല സിനിമാ ജോഡികളായിരുന്നു ഐശ്വര്യ ഭാസ്‌കാറും,മോഹന്‍ലാലും. നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ.
എന്നാല്‍ കുറച്ച് നാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം. ഐശ്വര്യ തന്റെ സ്വകാര്യ ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തിയത് ആരാധകരില്‍ വലിയ ഞെട്ടലുളവാക്കിയിരുന്നു. തെരുവുതോറും സോപ്പ് വിറ്റാണ് താന്‍ ഇപ്പോള്‍ ജീവിയ്ക്കുന്നത് എന്ന് ഐശ്വര്യ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിതം പ്രചോദനപരമാണ് എന്നാണ് ഉമ നായര്‍ പറയുന്നത്. സെലിബ്രിറ്റികള്‍ എല്ലാം ആഡംബര വിതം ആഗ്രഹിക്കുന്നവരാണ് എന്നും, അതില്ല എങ്കില്‍ തീര്‍ന്നു എന്നും പറയുന്നവര്‍ക്കുള് മറുപടിയാണ് ഐശ്വര്യയുടെ ജീവിതം എന്നും ഉമ നായര്‍ പറയുന്നു.
ഐശ്വര്യയെ സംബന്ധിച്ച പോസ്റ്റ് റീ പോസ്റ്റ് ചെയ്തുകൊണ്ട് ഉമ എഴുതിയത് ഇങ്ങനെയായിരുന്നു;
‘ഈ പോസ്റ്റ് റീ പോസ്റ്റ് ചെയുന്നത് മറ്റൊന്നും കൊണ്ടല്ല കലാകാരന്‍മാരെ കുറിച്ച് ചിലര്‍ എങ്കിലും ചിന്തിക്കുന്ന കാര്യം ഉണ്ട് ആഡംബരം മാത്രമേ ഈ കൂട്ടര്‍ക്കു പറ്റു അതില്ലാതെ വന്നാല്‍ തീര്‍ന്നു എന്ന്. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും മുന്നേറാന്‍ സാധിക്കുന്നവര്‍ ഈ കൂട്ടരിലും ഉണ്ട്
പിന്നെ ഈ പോസ്റ്റ് കണ്ടിട്ട് ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണം എന്ന് പറയുന്ന വൃത്തി കെട്ട മനസ്സുള്ളവര്‍ക്കായി ഒന്ന് മാത്രം പറയുന്നു, അദ്ധ്വാനിച്ചു ജീവിക്കുന്നത് തെറ്റല്ല അഭിമാനം ആണ്. പലര്‍ക്കും ഈ ആര്‍ട്ടിക്കിള്‍ ഒരു പ്രചോദനം ആകണം എന്ന് എനിക്ക് തോന്നി. ഐശ്വര്യ എന്ന നടിയോട് ബഹുമാനവും സ്‌നേഹവും ആരാധനയും കൂടി’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
