Connect with us

ബിഗ് ബോസ്സിൽ പറഞ്ഞത് നുണ, എലീന പടിയ്ക്കലിന്റെ വാദങ്ങൾ പൊളിയുന്നു… മാതാപിതാക്കൾ പറയുന്നതിങ്ങനെ!

Malayalam

ബിഗ് ബോസ്സിൽ പറഞ്ഞത് നുണ, എലീന പടിയ്ക്കലിന്റെ വാദങ്ങൾ പൊളിയുന്നു… മാതാപിതാക്കൾ പറയുന്നതിങ്ങനെ!

ബിഗ് ബോസ്സിൽ പറഞ്ഞത് നുണ, എലീന പടിയ്ക്കലിന്റെ വാദങ്ങൾ പൊളിയുന്നു… മാതാപിതാക്കൾ പറയുന്നതിങ്ങനെ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ, ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി എലീന പടിയ്ക്കൽ വിവാഹിതയാകാൻ പോകുന്ന വാർത്ത നമ്മൾ കേട്ടിരുന്നു. കോഴിക്കോട് സ്വദേശിയും എഞ്ചിനീയറുമായ രോഹിത് പി നായരുമായി എലീന വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. 6 വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് എലീനയും രോഹിത്തും വിവാഹിതരാകാനൊരുങ്ങുന്നത്.

രസകരമായ ഒരു കാര്യം എന്തെന്നാൽ ബിഗ് ബോസിനിടെ തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാർ ആ ബന്ധത്തിന് എതിരാണെന്നൊക്കെയുള്ള കാര്യങ്ങളാണ് എലീന അന്ന് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസില്‍ വെച്ചുള്ള തുറന്നുപറച്ചിലുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വലിയ ആഘോഷമായി മാറ്റിയിരുന്നു. എന്നാലിപ്പോൾ എലീനയുടെ മാതാപിതാക്കൾ പറയുന്നതാണ് ആരാധകരെ കൺഫ്യൂഷനിലാക്കിയിരിക്കുന്നത്. എലീനയുടെ മാതാപിതാക്കൾ പറയുന്നത് രോഹിത്തിനെ ഞങ്ങൾ നേരത്തെ കണ്ടിട്ടുണ്ടെന്നും, നേരത്തെ അറിയാവുന്ന പയ്യനാണെന്നും, അവര്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നുയെന്നുമാണ്.

ബിഗ് ബോസില്‍ വെച്ച് എലീന ഇത് പറഞ്ഞപ്പോഴാണ് ആ ബന്ധം സീരിയസ് ആണെന്ന് മനസ്സിലാക്കിയതെന്നും, വേറെ മതത്തിലുള്ളയാളായതിനാല്‍ സമ്മതിച്ചില്ലെന്നൊക്കെ എലീന വെറുതെ പറഞ്ഞതാണെന്നുമാണ് എലീനയുടെ മാതാപിതാക്കൾ പറയുന്നത്. നല്ലൊരാളായിരിക്കണം മരുമകന്‍ എന്നുണ്ടായിരുന്നു. നല്ല വിദ്യാഭ്യാസം വേണം. അതുപോലെ തന്നെ കാണാനും കൊള്ളാവുന്നയാളായിരിക്കണം എന്നുള്ള ആഗ്രഹം മാത്രമേ എലീനയുടെ മാതാപിതാക്കൾക്കുണ്ടായിരുന്നുള്ളു എന്നാണ് അവർ പറയുന്നത്. പിന്നെ കല്യാണത്തിന് വീട്ടുകാർ സമ്മതിക്കുന്നില്ലെന്നൊക്കെ ബിഗ് ബോസ് പോലുള്ള വലിയ ഒരു റിയാലിറ്റി ഷോയിൽ വിളിച്ചു കൂവിയതെന്തിനാണെന്നാണ് ആരാധകർ ചോദിക്കുന്നത്.

എലീനയുടെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു പ്രേക്ഷകര്‍ അറിഞ്ഞത്. അന്ന് താരം താന്‍ പ്രണയത്തിലാണെന്നുള്ള കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എലീന അന്ന് സിനിമാസ്റ്റൈലിലുള്ള പ്രണയമാണ് തന്റേതെന്നായിരുന്നു പറഞ്ഞത്. സര്‍പ്രൈസുകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന തനിക്ക് എപ്പോഴും സര്‍പ്രൈസ് തരുന്നയാളാണ് കാമുകനെന്ന് താരം പറഞ്ഞിരുന്നു. തന്നെ കാണാനായി ബാംഗ്ലൂരിലേക്ക് ചെന്നൈയില്‍ നിന്നും എത്താറുണ്ട് പുള്ളി. ആദ്യമൊന്നും ഇത് മൈന്‍ഡ് ചെയ്തിരുന്നില്ല. പിന്നീട് ഞങ്ങള്‍ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പഠനം കഴിഞ്ഞതിന് ശേഷമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കാവൂയെന്ന് അന്ന് എലീന പറഞ്ഞിരുന്നു. തുടർന്ന് വരുന്ന ജനുവരിയിലാണ് വിവാഹമെന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു എലീന വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്.

എലീനയുടെ വിവാഹനിശ്ചയത്തിന് താനൂസ് ബ്രൈഡല്‍ ബുട്ടീക്കാണ് വസ്ത്രം ഒരുക്കുന്നത്. സിംപിളും എന്നാല്‍ സ്പെഷ്യലുമാകണം വസ്ത്രം എന്നാണ് എലീനയുടെ ആഗ്രഹം. താരത്തിന്‍റെ സ്റ്റൈലിസ്റ്റ് ആയ നിഥിൻ സുരേഷും ഡിസൈനറായ സമീറ ഷൈജുവും അതിന്‍റെ തിരക്കിലാണ് ഇപ്പോള്‍. താനൂസ് ബ്രൈഡല്‍ ബുട്ടീക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് തന്‍റെ വസ്ത്രം എങ്ങനെ ആകണമെന്ന് എലീന പറയുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തുന്നത്. രോഹിത്തിന്റേയും എലീനയുടേയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. അന്ന ധരിക്കാനുള്ള വസ്ത്രം കൈയ്യില്‍ കിട്ടിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം താരമെത്തിയിരുന്നു. എലീനയെക്കുറിച്ചും രോഹിത്തിനെക്കുറിച്ചും വാചാലരായെത്തിയിരിക്കുകയാണ് എലീനയുടെ മാതാപിതാക്കള്‍.

More in Malayalam

Trending

Recent

To Top